എബിവിപി സമരം മൂന്നാം ദിവസത്തിലേക്ക്
Mail This Article
തിരുവനന്തപുരം∙ കോളജുകളിലെ എസ്എഫ്ഐ ഫാസിസം അവസാനിപ്പിക്കുക, കേരള സർവകലാശാലയിലെ ക്രമക്കേടുകൾ സ്വതന്ത്ര ഏജൻസി അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടറിയേറ്റിനു മുന്നിൽ എബിവിപി നടത്തുന്ന സമരം മൂന്നാം ദിവസത്തിലേക്ക്. ഇന്നലെ ധർണ സംസ്ഥാന സെക്രട്ടറി വി. മനുപ്രസാദ് ഉദ്ഘാടനം ചെയ്തു. എബിവിപി കേന്ദ്രീയ വർക്കിങ് കമ്മിറ്റി അംഗം വിനീത് മോഹൻ, സംസ്ഥാന ജോയിന്റ് സെക്രട്ടറി വിഷ്ണു ഗോമുഖം, സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗം എ.എസ്. അഖിൽ, ജില്ലാ സെക്രട്ടറി ശ്യാം മോഹൻ, സംസ്ഥാന സമിതി അംഗങ്ങളായ മനോജ്, നിധിൻ തുടങ്ങിയവർ പ്രസംഗിച്ചു. 72 മണിക്കൂർ സമരം നാളെ സമാപിക്കും.
ഐക്യദാർഢ്യം പ്രഖ്യാപിച്ച് മഹിളാ മോർച്ച സെക്രട്ടേറിയറ്റ് മാർച്ച് നടത്തി. സംസ്ഥാന പ്രസിഡന്റ് വി.ടി. രമ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് ബിന്ദു പ്രസാദ്, ജില്ലാ പ്രസിഡന്റ് വലിയശാല ബിന്ദു, ജനറൽ സെക്രട്ടറിമാരായ സന്ധ്യാ ശ്രീകുമാർ, സ്വപ്നാ സുദർശൻ, ജില്ലാ വൈസ് പ്രസിഡന്റുമാരായ ജയാ രാജീവ്, ശ്രീകുമാരി, സ്വപ്ന ശേഖർ, ജില്ലാ സെക്രട്ടറി രജിത, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് സുധർമ, ജില്ലാ സെക്രട്ടറി ആർ.സി. ബീന, സിമി ജ്യോതിഷ് എന്നിവർ പ്രസംഗിച്ചു.
പിഎസ്‌സിയുടെയും യൂണിവേഴ്‌സിറ്റിയുടെയും പരീക്ഷാ ക്രമക്കേടുകളെക്കുറിച്ചു സ്വതന്ത്ര ഏജൻസി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി നടത്തിയ സെക്രട്ടറിയേറ്റ് സമരം ജില്ലാ ജനറൽ സെക്രട്ടറി വഴയില ഉണ്ണി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗം സന്ദീപ് തമ്പാനൂർ, ജില്ലാ സംഘടനാ സെക്രട്ടറി കെ. പ്രഭാകരൻ, സഹ സംഘടനാ സെക്രട്ടറി ബിജു, ട്രഷറർ നെടുമങ്ങാട് ശ്രീകുമാർ എന്നിവർ നേതൃത്വം നൽകി.