ADVERTISEMENT

തിരുവനന്തപുരം∙ സുരക്ഷിത ശബ്ദശീലങ്ങൾ, അമിത ശബ്ദം ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ എന്നിവ ചർച്ച ചെയ്യുന്ന ആദ്യ ആഗോള പാർലമെന്റിന് ഇന്നു തിരുവനന്തപുരത്തു തുടക്കം. 

ആക്കുളം നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങി(നിഷ്)ൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.  ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (ഐഎംഎ) നാഷനൽ ഇനിഷ്യേറ്റീവ് ഫോർ സേഫ് സൗണ്ടുമായി (എൻഐഎസ്എസ്) സഹകരിച്ചാണു പരിപാടി.  

ഇന്നു നിഷിൽ ‘സുരക്ഷിത ശബ്ദവും ചെവിയുടെ ബാലൻസും’ എന്ന വിഷയത്തിൽ ഡോക്ടർമാർ‍ക്കായി ശിൽപശാല. ശനിയും ഞായറും കോവളം ഹോട്ടൽ സമുദ്രയിൽ സേഫ് സൗണ്ട് പാർലമെന്റ്. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. 

ശശി തരൂർ എംപി, ഡോ. ശന്തനു സെൻ എംപി, ഇസ്രേയലിലെ ഹൈഫ സർവകലാശാല പ്രഫസർ ജോസഫ് അറ്റിയാസ്, ലോകാരോഗ്യ സംഘടന എയർ ക്വാളിറ്റി ആൻഡ് നോയിസ് കമ്മിറ്റിയിലെ പ്രഫ. ഡെയ്റ്റർ ശ്വേല എന്നിവർ പ്രഭാഷണം നടത്തും.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com