ADVERTISEMENT

രുവനന്തപുരം∙ ശബ്ദ മലിനീകരണവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും നിയമത്തിലൂടെ മാത്രം പരിഹരിക്കാവുന്നതല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സുരക്ഷിത ശബ്ദശീലങ്ങൾ, അമിതശബ്ദം ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ എന്നിവ ചർച്ച ചെയ്യുന്ന ആദ്യ ആഗോള പാർലമെന്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിശ്ചിത ഡെസിബല്ലിനു മുകളിലുള്ള ശബ്ദങ്ങൾ ഉണ്ടാക്കുന്നവർക്കെതിരെ കർശന പിഴ ചുമത്തുന്നതിനെപ്പറ്റി ആലോചിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

കരിമരുന്നു പ്രയോഗത്തിൽ നിയന്ത്രണങ്ങൾ, റോഡിലെ ശബ്ദപരിധി തുടങ്ങിയവ നിയമത്തിലൂടെ ഒരുപരിധി വരെ പരിഹരിക്കാം. എന്നാൽ വ്യക്തികളുടെ തെറ്റായ ശീലങ്ങൾ ബോധവൽക്കരണത്തിലൂടെയേ ശരിയാക്കനാവൂ. അതുകൊണ്ട് രണ്ട് സമീപനങ്ങളും ഒരുപോലെ സ്വീകരിച്ചാലേ ക്രിയാത്മക പരിഹാരം സാധ്യമാകൂ.- മുഖ്യമന്ത്രി പറഞ്ഞു.  . 

ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും (ഐഎംഎ) നാഷനൽ ഇനിഷ്യേറ്റീവ് ഫോർ സേഫ് സൗണ്ടും (എൻഐഎസ്എസ്) സഹകരിച്ചാണു മൂന്ന ദിവസത്തെ പരിപാടി നടത്തുന്നത്. ഡോ.ജോൺ പണിക്കർ, ഐഎംഎ കേരള സെക്രട്ടറി ഡോ.എൻ.സുൾഫി, ഡോ.ഗീത നായർ, ഡോ.അനുപമം, നിഷ് ഡയറക്ടർ ഡോ.കെ.ജി.സതീഷ് കുമാർ, ഡോ.ജി.എസ്.വിജയകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.

സുരക്ഷിത ശബ്ദവും ചെവിയുടെ ബാലൻസും എന്ന വിഷയത്തിൽ ശിൽപശാല നടത്തി. ഇന്നും നാളെയും കോവളം ഹോട്ടൽ സമുദ്രയിൽ സേഫ് സൗണ്ട് പാർലമെന്റ് നടത്തും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com