ഗാന്ധിജി ബാലജനസഖ്യത്തിനും ഊർജസ്രോതസ്സ്
Mail This Article
×
മലയാള മനോരമ ബാലജനസഖ്യത്തിന്റെ പ്രവർത്തനത്തിലും ഊർജസ്രോതസ്സായിട്ടുണ്ട് ഗാന്ധിജിയുടെ പ്രോത്സാഹനം. ‘ഹരിജൻ’ പത്രത്തിൽ 1937 ജനുവരി 30ന് Want of thoroughness എന്ന തലക്കെട്ടിൽ ഗാന്ധിജി ഇങ്ങനെ എഴുതി– ‘‘തിരുവിതാംകൂറിൽ സമസ്ത കേരള ബാലജനസഖ്യം ’ എന്നുപേരായ ഒരു സംഘമുണ്ട്. അതിന്റെ മുദ്രാവാക്യം ‘നാം സേവിക്കുക’ എന്നാണ്.’’
1934ലെ കേരള സന്ദർശനവേളയിൽ ഗാന്ധിജിക്കു കോട്ടയം തിരുനക്കര മൈതാനത്ത് ബാലജനസഖ്യം സ്വീകരണം നൽകി. ദലിതരുടെ ഉദ്ധാരണവും അയിത്തോച്ചാടനവും കർമപദ്ധതിയാക്കിയ സഖ്യത്തിന്റെ സ്വീകരണവും സമ്മാനവും തന്നെ കോരിത്തരിപ്പിച്ചെന്നു ഗാന്ധിജി പിന്നീട് എഴുതി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.