ADVERTISEMENT

തിരുവനന്തപുരം∙ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി എൻ.വാസുവും അംഗമായി കെ.എസ്.രവിയും ഇന്നു സ്ഥാനമേൽക്കും. ഉച്ചയ്ക്ക് 12.10ന് ബോർഡ് ആസ്ഥാനമായ നന്തൻകോട്ടെ സുമംഗലി ഓഡിറ്റോറിയത്തിലാണ് ചടങ്ങ്. ദേവസ്വം ബോർഡ് സെക്രട്ടറി എസ്.ജയശ്രീ സത്യവാചകം ചൊല്ലിക്കൊടുക്കും. തുടർന്നു പുതിയ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ആദ്യ ബോർഡ് യോഗം ചേരും. ബോർഡ് പ്രസിഡന്റായിരുന്ന എ.പത്മകുമാറിന്റെയും അംഗം കെ.പി.ശങ്കരദാസിന്റെയും ഭരണകാലാവധി ക‍ഴിഞ്ഞ ദിവസമാണ് അവസാനിച്ചത്.

എൻ.വാസു 2 തവണ തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മിഷണറായി പ്രവർത്തിച്ചിട്ടുണ്ട്. മന്ത്രി പി.കെ.ഗുരുദാസന്റെ പ്രൈവറ്റ് സെക്രട്ടറിയായും പ്രവർത്തിച്ചു. കൊട്ടാരക്കര പൂവറ്റൂർ സ്വദേശിയും അഭിഭാഷകനുമായ വാസു വിജിലൻസ് ട്രൈബ്യൂണലിലൂടെയാണു സർക്കാർ സർവീസിൽ പ്രവേശിച്ചത്.

മാവേലിക്കര കോടതിയിൽ അഭിഭാഷകനായ രവി സിപിഐ സംസ്ഥാന കൗൺസിൽ അംഗമാണ്. അഖിലേന്ത്യ കിസാൻസഭ സംസ്ഥാന കമ്മിറ്റി അംഗവും ആലപ്പു‍ഴ ജില്ലാ പ്രസിഡന്റുമായി പ്രവർത്തിക്കുന്നു.

English Summary: Devaswom Board

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com