ADVERTISEMENT

കോഴിക്കോട് ∙ കേരളം ആദ്യമായി നേടിയ സന്തോഷ് ട്രോഫിയിൽ പ്രതിരോധ കോട്ടയുടെ കരുത്തായിരുന്ന കെ.വി.ഉസ്മാൻ കോയ (ഡെംപോ ഉസ്മാൻ-74) അന്തരിച്ചു. 3 സന്തോഷ് ട്രോഫികളിൽ കേരളത്തിനായി കളിച്ചിട്ടുണ്ട്. കബറടക്കം നടത്തി. 

1969ൽ ബെംഗളൂരുവിലും 73ൽ കൊച്ചിയിലും 74ൽ ജലന്തറിലും നടന്ന സന്തോഷ് ട്രോഫികളിൽ കേരളത്തിന്റെ പവർ ഹൗസ് ആയിരുന്ന ഉസ്മാൻ കോയ 73ൽ ടീമിന്റെ കിരീട നേട്ടത്തിൽ മിന്നും താരങ്ങളിലൊരാളായി. 69ൽ കേരളം കിരീടം നേടിയ കട്ടക്ക് ജൂനിയർ ദേശീയ ചാംപ്യൻഷിപ്പിലെ മികച്ച പ്രകടനമാണ് ഇദ്ദേഹത്തെ ദേശീയതലത്തിൽ അറിയപ്പെടുന്ന താരമാക്കിയത്. 

ഡൽഹി ഡ്യുറാൻഡ് കപ്പിലും കൊൽക്കത്ത ഐഎഫ്എ ഷീൽഡ് ടൂർണമെന്റുകളിലും കേരള പ്രീമിയർ ടയേഴ്സ് താരമായിരുന്നു. ബോംബെ റോവേഴ്സ് കപ്പിലും ഹൈദരാബാദ് നൈസാം സ്വർണ്ണക്കപ്പിലും ഡെംപോ ഗോവയ്ക്കു വേണ്ടി  ബൂട്ടണിഞ്ഞതോടെയാണ് ക്ലബിന്റെ പേര്  സ്വന്തം പേരിന്റെ ഭാഗമായത്.  ഭാര്യ:  ഖദീജ.

 English summary: Football player K.V Usman passes away

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com