കോവിഡ്; ആത്മഹത്യയ്ക്കു ശ്രമിച്ച മലയാളി നഴ്സ് മരിച്ചു
Mail This Article
×
ന്യൂഡൽഹി ∙ കോവിഡ് ബാധിച്ചതിനു പിന്നാലെ ജീവനൊടുക്കാൻ ശ്രമിച്ച മലയാളി നഴ്സ് മരിച്ചു. ഗുരുഗ്രാം മെദാന്ത മെഡ് സിറ്റിയിലെ നഴ്സ് കൊല്ലം പുനലൂർ നെല്ലിപ്പള്ളി തുമ്പോട് ക്രിസ്റ്റി വില്ലയിൽ സ്കറിയ മാത്യുവിന്റെ മകൾ ബിസ്മി സ്കറിയ (22 ) ഇന്നലെ രാത്രിയാണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ കോവിഡ് രോഗം സ്ഥിരീകരിച്ച പെൺകുട്ടിയെ ഉച്ചയോടെ സുഹൃത്തുക്കളാണ് മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ മെദാന്തയിൽ തന്നെ എത്തിച്ചെങ്കിലും ഇന്നലെ മരിച്ചു. മൂന്നു വർഷം മുൻപാണ് ഇവിടെ ജോലിയിൽ പ്രവേശിച്ചത്.
English summary: Malayali nurse test Covid positive commit suicide
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.