റെയിൽവേ വികസനപ്പൂട്ട്: കേരളത്തിനു വൻനഷ്ടം
Mail This Article
പാലക്കാട് / കൊച്ചി ∙ പ്രതിദിനം 25,000 യാത്രക്കാരില്ലാത്ത സ്റ്റേഷനുകളിൽ ഭാവിയിൽ വലിയ പദ്ധതികൾ വേണ്ടെന്ന റെയിൽവേ ശുപാർശ നടപ്പാക്കിയാൽ പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളിലെ 8 പ്രധാന സ്റ്റേഷനുകളിൽ ഇനി കൂടുതൽ വികസന പ്രവർത്തനങ്ങൾ ഉണ്ടാകില്ല.
പാലക്കാട് ഡിവിഷനിലെ കാസർകോട്, തിരൂർ, ഷൊർണൂർ, പാലക്കാട് ജംക്‌ഷൻ എന്നീ സ്റ്റേഷനുകളിലും തിരുവനന്തപുരം ഡിവിഷനിലെ എറണാകുളം ടൗൺ, ആലുവ, കോട്ടയം, ചെങ്ങന്നൂർ സ്റ്റേഷനുകളിലും ദിവസം യാത്ര ചെയ്യുന്നവരുടെ എണ്ണം ഇരുപത്തയ്യായിരത്തിൽ കുറവാണ്. ഇതിൽ ഭൂരിഭാഗം സ്റ്റേഷനുകളിലും നടപ്പാലം, എസ്കലേറ്റർ, ലിഫ്റ്റ് തുടങ്ങിയ സൗകര്യങ്ങളായെങ്കിലും ഭാവിയിലെ വികസനത്തിനു തടസ്സമുണ്ടാകും.
പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളിലെ പ്രധാന സ്റ്റേഷനുകളും ശരാശരി യാത്രക്കാരുടെ എണ്ണം: മംഗളൂരു സെൻട്രൽ 30,167, കാസർകോട് 13,692, കണ്ണൂർ 40,103, കോഴിക്കോട് 54,528, തിരൂർ 19,175, ഷൊർണൂർ 21,512, പാലക്കാട് ജംക്‌ഷൻ 23,469, തിരുവനന്തപുരം 78,082, എറണാകുളം ജംക്‌ഷൻ 51,232, എറണാകുളം ടൗൺ 23,835, കൊല്ലം 46,575, ആലുവ 23,287, തൃശൂർ 37,260, കോട്ടയം 24,657, ചെങ്ങന്നൂർ 14,246.
English summary: Railway station development projects