ആരാധ്യക്കിന്ന് പാഠങ്ങൾ കേൾക്കാം, വ്യക്തമായി
Mail This Article
കൊച്ചി ∙ കൊച്ചുപൂച്ചക്കുഞ്ഞിനു പറ്റിയ അമളികൾ എന്തെല്ലാമാണെന്ന് ആറു വയസ്സുകാരി ആരാധ്യയ്ക്ക് ഇന്നു നന്നായറിയാം. ഒന്നാം ക്ലാസിന്റെ ഓൺലൈൻ പാഠത്തിൽ കേട്ടുപഠിച്ചു. അമളിപറ്റിയ പൂച്ചക്കുഞ്ഞു കരഞ്ഞതെങ്ങനെ എന്നു അമ്മ ഗീതു ചോദിക്കുമ്പോൾ അവൾ പറയും ‘മ്യാവൂ, മ്യാവൂ’എന്ന്. കിഴക്കമ്പലം സ്വദേശിയും വസ്ത്രനിർമാണക്കമ്പനിയിൽ ടെയ്‍ലറുമായ വിമേഷിനും ഗീതുവിനും ആരാധ്യയുടെ ഈ മാറ്റം കാണുമ്പോൾ മനസ്സ് നിറയുന്നു.
മകൾ ശബ്ദങ്ങളോട് പ്രതികരിക്കുന്നില്ലെന്നു തിരിച്ചറിഞ്ഞത് 2 വയസ്സായപ്പോഴാണ്. വടുതല ലൂർദ് ആശുപത്രിയിൽ ഇഎൻടി വിഭാഗം മേധാവി ഡോ.ജോർജ് കുരുവിളയുടെ നേതൃത്വത്തിൽ കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയ കഴിഞ്ഞതോടെ ആരാധ്യ ശബ്ദങ്ങളോടു പ്രതികരിച്ചുതുടങ്ങി. വൈകാതെ സംസാരിക്കാനും. ഓൺലൈൻ ക്ലാസുകൾക്ക് കാതോർത്ത്, ശോഭനമായ ഭാവിയിലേക്കുള്ള യാത്രയിൽ ആരാധ്യ പഠിച്ചുപാടുന്നു, ‘കൊച്ചുപൂച്ചക്കുഞ്ഞിനൊരു...’