ADVERTISEMENT

കൊച്ചി ∙ വൈദ്യുതി ഉപയോഗം നിയന്ത്രിക്കാൻ ഉപയോക്താക്കൾക്ക് ദ്വൈമാസ ബില്ലിങ് രീതിയാണു കൂടുതൽ നല്ലതെന്നു കെഎസ്ഇബി ഹൈക്കോടതിയിൽ. പ്രതിമാസ ബില്ലിങ് നടപ്പാക്കിയാൽ ചെലവ് വർധിക്കുമെന്നും ഇത് വീണ്ടും നിരക്ക് ഉയരാൻ ഇടയാക്കുമെന്നും കെഎസ്ഇബി അറിയിച്ചു.

പ്രതിമാസ ബില്ലിങ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണു കെഎസ്ഇബിയുടെ സത്യവാങ്മൂലം. ചീഫ് ജസ്റ്റിസ് എം. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഹർജി വിധി പറയാൻ മാറ്റി. മൂവാറ്റുപുഴ സ്വദേശി വിനയ്കുമാറാണു ഹർജി നൽകിയത്.

മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ ചൂട് വർധിച്ചതും ലോക്ഡൗൺ മൂലം ജനങ്ങൾ വീടുകളിലിരുന്നതും വൈദ്യുതി ഉപയോഗം വർധിപ്പിച്ചതായി ബോർഡ് പറഞ്ഞു. 

ദ്വൈമാസ ബില്ലിങ്ങിൽ രണ്ടു മാസത്തെ റീഡിങ്ങിന്റെ അടിസ്ഥാനത്തിൽ ഒരു മാസത്തെ വൈദ്യുതി ഉപയോഗം കണക്കാക്കി ബന്ധപ്പെട്ട സ്ലാബിൽ ഉൾപ്പെടുത്തുകയാണു ചെയ്യുന്നത്. രണ്ടുമാസത്തെ ആകെ ഉപയോഗം കണക്കുകൂട്ടിയുളളതാണു ബില്ലെന്ന വാദം തെറ്റിദ്ധരിപ്പിക്കുന്നതാണ്.

ബില്ലിന്റെ കൃത്യത സംബന്ധിച്ചു പരാതിയുണ്ടെങ്കിൽ ഉപഭോക്താവിനു പരാതിപ്പെടാനും പരിഹരിക്കാനും സംവിധാനമുണ്ട്. ബോർഡ് ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥനു രേഖാമൂലം പരാതി നൽകാം. തൃപ്തനല്ലെങ്കിൽ പരാതി പരിഹാര ഫോറത്തെ സമീപിക്കാം. പിന്നീട് ഓംബുഡ്സ്മാനെയും സമീപിക്കാൻ അവസരമുണ്ട് – കെഎസ്ഇബി അറിയിച്ചു.

English Summary: Electricity bill

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com