ADVERTISEMENT

തിരുവനന്തപുരം ∙ വീടുകൾ ക്ലാസ് മുറികളായ ലോക്ഡൗൺ പഠന കാലത്ത് ‘നല്ലപാഠം’ പ്രവർത്തനങ്ങൾക്കും ഓൺലൈൻ തുടക്കം. സ്കൂളുകളിലെ സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള മനോരമ നല്ലപാഠം പദ്ധതിയുടെ ഈ അധ്യയന വർഷത്തെ പ്രവർത്തനങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ഫെയ്സ്ബുക് ലൈവിൽ നിർവഹിച്ചു. പഠനത്തിനൊപ്പം ഓരോ വിഷയവും ജീവിതവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് ‘നല്ലപാഠം’ കുട്ടികൾക്കു പറഞ്ഞു കൊടുക്കുന്നതെന്നു മന്ത്രി ചൂണ്ടിക്കാട്ടി. 

‘വീട്ടിൽ രക്ഷിതാക്കൾക്കൊപ്പമിരുന്നു പഠിക്കാനാകുന്ന പുതുമയുള്ള അനുഭവത്തിനൊപ്പമാണു നല്ലപാഠവും കൂടി വരുന്നത്. പഠനം സമഗ്രമാണ് എന്നു ബോധ്യപ്പെടുത്താനാണു നല്ലപാഠം ശ്രമിക്കുന്നത്. മനസ്സിലാക്കുന്ന കാര്യങ്ങളും ശേഖരിക്കുന്ന വിവരങ്ങളും അറിവാക്കി മാറ്റാനാകണം. അങ്ങനെയാണു പഠനം സമ്പുഷ്ടമാവുക. വായന, പഠനത്തിനുള്ള വലിയ ലോകമാണ്. ഓൺലൈൻ പഠനത്തിന് അനുബന്ധമാവണം വിശദമായ പത്ര വായനയും. കേരളത്തിലെ വിദ്യാഭ്യാസ രംഗത്തു മലയാള മനോരമ നൽകിയിട്ടുള്ള സംഭാവനകൾ വലുതാണ്.’- മന്ത്രി ചൂണ്ടിക്കാട്ടി. 

nallapadam-logo

കോവിഡിനെതിരായ ബോധവൽക്കരണത്തിൽ നല്ലപാഠം പ്രവർത്തകരായ വിദ്യാർഥികൾക്കു വലിയ പങ്കു വഹിക്കാനാവുമെന്ന് ആശംസ അറിയിച്ച മന്ത്രി കെ.കെ. ശൈലജ ചൂണ്ടിക്കാട്ടി. ‘കോവിഡിനെ കേരളത്തിൽ ഫലപ്രദമായി പ്രതിരോധിക്കാനാവുന്നത് സന്നദ്ധ പ്രവർത്തനവും ആരോഗ്യ സാക്ഷരതയും പൊതുജന സഹകരണവും കൊണ്ടാണ്. കുട്ടികളാണ് ഇക്കാര്യത്തിൽ പ്രധാനം. അവർക്കു മുതിർന്നവരെയും പഠിപ്പിക്കാനാവും’- ശൈലജ പറഞ്ഞു. 

നല്ലപാഠം പദ്ധതിയിലൂടെ വിദ്യാർഥികൾ സാമൂഹിക പ്രതിബദ്ധതയോടെ ചെയ്യുന്ന സേവന പ്രവർത്തനങ്ങൾ വലിയ കാര്യമാണെന്നു ന്യൂഡൽഹിയിൽ നിന്നു വായനദിന സന്ദേശം നൽകിയ ശശി തരൂർ എംപി അഭിപ്രായപ്പെട്ടു. 

യുനിസെഫ് സെലിബ്രിറ്റി സപ്പോർട്ടർ കൂടിയായ മാന്ത്രികൻ ഗോപിനാഥ് മുതുകാട് നല്ലപാഠം പ്രവർത്തകരുമായി ലൈവിൽ സംവദിച്ചു. 

English Summary: Online starting for nallapadam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com