ADVERTISEMENT

കൊച്ചി ∙ കോവിഡിനു ശേഷമുള്ള മലയാള സിനിമയുടെ വഴിയിലും മൊഴിയിലും ഉണ്ടാകുന്ന മാറ്റങ്ങൾ, പുതിയ ചലച്ചിത്ര രീതികൾ എന്നിവ ചർച്ച ചെയ്യാൻ മലയാള മനോരമ ഒരുക്കുന്ന വെബിനാർ ഇന്ന്. രാവിലെ 11.30 മുതൽ ഒരുമണി വരെയാണു വെബിനാർ. കൊച്ചി നോളജ് പാർക്കിലുള്ള ISCA (ഇന്റർനാഷനൽ സ്കൂൾ ഓഫ് ക്രിയേറ്റീവ് ആർട്സ്) ആണ് പ്രായോജകർ.

ഫെഫ്ക ജനറൽ സെക്രട്ടറിയും സംവിധായകനുമായ ബി. ഉണ്ണിക്കൃഷ്ണനാണ് മോഡറേറ്റർ. മലയാള സിനിമാ രംഗത്തെ പ്രമുഖരായ പ്രിയദർശൻ, സത്യൻ അന്തിക്കാട്, രൺജി പണിക്കർ, ആന്റോ ജോസഫ്, എം.രഞ്ജിത്ത്, വിജയ് ബാബു, മഹേഷ് നാരായണൻ, ശ്രീബാല കെ.മേനോൻ എന്നിവർ പങ്കെടുക്കും.

വായനക്കാർക്കും ചർച്ച കാണാം; ചോദ്യങ്ങൾ അയയ്ക്കാം. റജിസ്ട്രേഷന് 80860 05808 എന്ന നമ്പറിലേക്കു മിസ്ഡ് കോൾ ചെയ്യുക. അല്ലെങ്കിൽ ക്യുആർ കോഡ് സ്കാൻ ചെയ്യൂ.

English Summary: Cinema webinar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com