ADVERTISEMENT

തൊടുപുഴ ∙ മൂലമറ്റം വൈദ്യുതി നിലയത്തിലെ ഉൽപാദനം 10,000 കോടി യൂണിറ്റ് കടന്ന് റെക്കോർഡിട്ടു. രാജ്യത്ത് ആദ്യമായാണ് ഒരു ജലവൈദ്യുതി നിലയത്തിൽ നിന്ന് ഇത്രയും വൈദ്യുതി ഉൽപാദിപ്പിക്കുന്നത്. ഇന്നലെ വൈകിട്ടു വരെയുള്ള കണക്കനുസരിച്ച് 1,00,003.22 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിച്ചു.

കെഎസ്ഇബിയുടെ ആഘോഷം വൈദ്യുതി മന്ത്രി എം.എം. മണി തിരുവനന്തപുരത്തു നിന്ന് ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. ഇടുക്കിയിൽ രണ്ടാമത്തെ വൈദ്യുത ഉൽപാദന നിലയത്തിന്റെ രൂപരേഖ തയാറാക്കുന്നതിനായി കേന്ദ്രസർ‌ക്കാർ സ്ഥാപനമായ വാപ്കോസിനെ ചുമതലപ്പെടുത്തിയെന്ന് മന്ത്രി അറിയിച്ചു. 

നിലയത്തെ ആദരിച്ചുള്ള ശിലാഫലകവും സ്ഥാപിച്ചു. കെഎസ്ഇബി ചെയർമാനും മാനേജിങ് ഡയറക്ടറുമായ എൻ.എസ്. പിള്ള മൂലമറ്റം സന്ദർശിച്ചു. 1976 ഫെബ്രുവരി 12 നാണ് നിലയം പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഉദ്ഘാടനം ചെയ്തത്. 

പ്രതിവർഷം 2398 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ശേഷിയുള്ള കേരളത്തിലെ ഏറ്റവും വലിയ വൈദ്യുത പദ്ധതിയാണിത്.  ഇന്ത്യയിലെ ഏറ്റവും വലിയ ഭൂഗർഭ വൈദ്യുത നിലയവും മൂലമറ്റത്തേതു തന്നെ. സംസ്ഥാനത്തെ ആവശ്യത്തിന്റെ മൂന്നിലൊന്നു വൈദ്യുതി ഇവിടെയാണ് ഉൽപാദിപ്പിക്കുന്നത്.

English summary: Moolamattom power station

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com