ADVERTISEMENT

തിരുവനന്തപുരം ∙ പെട്ടിമുടിയിലെ ഉരുൾപൊട്ടലിന്റെ ഉറവിടം കുരിശുമല ചോലയാണെന്നു വനം വകുപ്പ് കണ്ടെത്തി.  കണ്ണൻ ദേവൻ കമ്പനിയുടെയും ഇരവികുളം ദേശീയ ഉദ്യാനത്തിന്റെയും അതിർത്തി പ്രദേശത്താണ് നിക്ഷിപ്ത വനമേഖലയായ ഈ പ്രദേശം. 

പെട്ടിമുടിയിലെ തോട്ടം തൊഴിലാളി ലയങ്ങൾക്ക് 800 മീറ്റർ മുകളിലാണ് കുരിശുമല ചോല.  ഇവിടെ നിന്നു കൂറ്റൻ പാറകളും മലവെള്ളവും ഒഴുകിയെത്തിയാണ് ദുരന്തമുണ്ടായതെന്നു ഇരവികുളം ദേശീയ ഉദ്യാനത്തിലെ അസി. വൈൽഡ് ലൈഫ് വാർഡൻ ജോബ് ജെ. നേരിയംപറമ്പിൽ പറഞ്ഞു.  

2 ചോലകളുടെ സംഗമ പ്രദേശമാണ് കുരിശുമല. ഇതോടൊപ്പം സമീപത്തു മറ്റൊരു ഉറവ കണ്ടെത്തിയതായും അസി. വൈൽഡ് ലൈഫ് വാർഡൻ പറഞ്ഞു. പെട്ടിമുടിക്കു സമീപം ഗ്രേവൽ ബാങ്ക്സ് എന്ന സ്ഥലത്ത് 20 വർഷം മുൻപ് ഉരുൾ പൊട്ടലുണ്ടായിരുന്നു.  

English summary: Munnar Pettimudi landslide origin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com