മദ്യപിച്ചെത്തി സ്ഥിരമായി പതിനഞ്ചുകാരിയെ പീഡിപ്പിച്ചു; പിതാവ് അറസ്റ്റിൽ
Mail This Article
തിരുവല്ല ∙ പുളിക്കീഴിൽ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. മാതാവ് വിദേശത്ത് ജോലിചെയ്തിരുന്ന സമയത്താണ് 15 വയസ്സുള്ള മകളെ ഇയാൾ പീഡനത്തിന് ഇരയാക്കിയത്.
ബന്ധുക്കളോട് ആദ്യം പീഡന വിവരം വെളിപ്പെടുത്തിയ പെൺകുട്ടി പിന്നീട് പൊലീസിൽ പരാതി നൽകുകയായിരുന്നു. പെൺകുട്ടിയും ഇളയ സഹോദരനും മാത്രമാണ് ഉണ്ടായിരുന്നത്. അധികം സൗകര്യങ്ങളില്ലാത്ത വീട്ടിൽ ഒരു മുറിയിൽ തന്നെയാണ് എല്ലാവരും ഉറങ്ങിയിരുന്നത്.
ജോലി കഴിഞ്ഞ് മദ്യപിച്ചെത്തുന്ന പ്രതി പല ദിവസങ്ങളിലും കുട്ടിയെ ഉപദ്രവിക്കുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ഇയാൾ കഴിഞ്ഞദിവസം പെൺകുട്ടിയുമായി വഴക്കുണ്ടാക്കി. തുടർന്നാണ് വിവരം പെൺകുട്ടി അമ്മയോടും അടുത്ത ബന്ധുക്കളോടും വെളിപ്പെടുത്തിയത്. ബന്ധുക്കളുടെ നിർദേശപ്രകാരം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
English summary: Father arrested for raping daughter