‘വിത്തു മുതൽ വിളവു വരെ’ പദ്ധതിക്കു തുടക്കം
Mail This Article
തിരുവനന്തപുരം ∙ ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള വനിതാ പ്രസിദ്ധീകരണമായ വനിതയും സാമൂഹിക സംഘടനയായ സ്വസ്‌ഥി ഫൗണ്ടേഷന്റെയും സംസ്ഥാന കൃഷി വകുപ്പിന്റെയും നേതൃത്വത്തിലുളള സ്വാസ്ഥ്യ ശക്തിയും േചർന്നൊരുക്കുന്ന ‘വിത്തു മുതൽ വിളവു വരെ’ പദ്ധതിക്കു മന്ത്രി വി.എസ്. സുനിൽകുമാർ തുടക്കം കുറിച്ചു.
പദ്ധതിയിൽ റജിസ്റ്റർ ചെയ്യുന്നവരിൽ നിന്നു തിരഞ്ഞെടുക്കപ്പെടുന്ന സ്ത്രീകൾക്ക് അടുക്കളത്തോട്ടം ഒരുക്കാൻ വിത്തുകളും ഗ്രോബാഗുകളും സൗജന്യമായി വിതരണം ചെയ്യും. കൃഷിക്കാവശ്യമായ പരിശീലനവും നൽകും. ഇവയുടെ വിനിയോഗം മോണിറ്ററിങ് കമ്മിറ്റി നിരീക്ഷിക്കും. ആദ്യഘട്ടത്തിൽ ഒരു ലക്ഷം വീടുകളിൽ പദ്ധതി നടപ്പാക്കുകയാണു ലക്ഷ്യം.
വിത്തു പാക്കറ്റുകളുടെ വിതരണം മന്ത്രി സുനിൽകുമാർ സെക്രട്ടേറിയറ്റ് അനക്സിലെ ചടങ്ങിൽ നിർവഹിച്ചു. സ്വസ്‌ഥി ഫൗണ്ടേഷൻ പ്രതിനിധികളായ അമ്പിളി ജേക്കബ്, കാർത്യായനി, കൃഷ്‌ണകുമാരി എന്നിവർ വിത്തു പാക്കറ്റുകൾ ഏറ്റുവാങ്ങി. പദ്ധതിയുമായി ബന്ധപ്പെട്ട വിശദവിവരങ്ങളും അപേക്ഷാ േഫാമും വനിതയിലൂടെ പ്രസിദ്ധപ്പെടുത്തും. കോപ്പികൾ മനോരമ ഏജന്റ് വഴി ഉറപ്പുവരുത്തുക.
മന്ത്രി സുനിൽകുമാർ രക്ഷാധികാരിയും മന്ത്രി കടകംപളളി സുരേന്ദ്രൻ ചെയർമാനുമായ ഡൗൺ ടു എർത്ത് പ്രോജക്‌ടിന്റെ കീഴിലാണു സ്വാസ്ഥ്യ ശക്തി പദ്ധതി ആവിഷ്കരിച്ചത്. പൂയം തിരുനാൾ ഗൗരി പാർവതി ഭായിയാണു രക്ഷാധികാരി.
English summary: Manorama Vanitha vegetable farming