ADVERTISEMENT

തിരുവനന്തപുരം∙ ടോമിൻ ജെ. തച്ചങ്കരിയ്ക്കൊപ്പം ഡിജിപി പദവി ലഭിച്ചെങ്കിലും എസ്പിജി ഡയറക്ടർ എന്ന നിലയിൽ കേന്ദ്ര ഡപ്യൂട്ടേഷനിൽ ആയതിനാൽ അരുൺ കുമാർ സിൻഹ ഉടനെ കേരളത്തിലേക്കില്ല. ഇരുവരും 1987 ബാച്ച് സിവിൽ സർവീസ് ഉദ്യോഗസ്ഥരാണ്. കേരള കേഡർ ഉദ്യോഗസ്ഥനായ സിൻഹയ്ക്കും ഇനി 3 വർഷത്തെ സർവീസ് ബാക്കിയുണ്ട്. അദ്ദേഹത്തിന്റെ കേന്ദ്ര ഡപ്യൂട്ടേഷൻ കാലാവധി അടുത്തിടെ നീട്ടി നൽകിയിരുന്നു.

ഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ച തച്ചങ്കരിക്കുള്ള തസ്തികയിൽ തീരുമാനമായില്ല. പുതിയ തീരുമാനം വരെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്തു തന്നെ ഡിജിപിയായി തുടരും. പക്ഷേ, ഒരേ വകുപ്പിൽ 2 ഡിജിപി തസ്തിക നിയമപരമായി അനുവദനീയമല്ലാത്തതിനാൽ പുറത്തുള്ള തസ്തിക അധികം വൈകാതെ നൽകേണ്ടിവരും. ജയിൽ മേധാവി ഋഷിരാജ് സിങ്, ഫയർഫോഴ്സ് മേധാവി ആർ.ശ്രീലേഖ എന്നിവരാണ് ഡിജിപി റാങ്കിലുള്ള മറ്റ് ഉദ്യോഗസ്ഥർ.

English Summary: DGP Arun Kumar Sinha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com