ADVERTISEMENT

ന്യൂഡൽഹി ∙ ജോസ് കെ.മാണി എംപി നേതൃത്വം നൽകുന്ന ഗ്രൂപ്പാണ് കേരള കോൺഗ്രസ് (എം) എന്നും അവർക്കാണ് ‘രണ്ടില’ തിരഞ്ഞെടുപ്പു ചിഹ്നമായി ഉപയോഗിക്കാൻ അവകാശമെന്നും കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ ഭൂരിപക്ഷ തീരുമാനത്തിലൂടെ ഉത്തരവിട്ടു. മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ സുനിൽ അറോറയും കമ്മിഷണർ സുശീൽ ചന്ദ്രയുമാണ് ജോസ്.കെ.മാണി വിഭാഗത്തിന് അനുകൂലമായി ഉത്തരവു നൽകിയത്.

സംസ്ഥാന സമിതിയിൽ ഭൂരിപക്ഷം ആർക്കെന്നു വ്യക്തമാകാൻ പുതിയ സത്യവാങ്മൂലങ്ങൾ ആവശ്യപ്പെടണമെന്നും അവയുടെ അടിസ്ഥാനത്തിലാവണം തീരുമാനമെന്നും കഴിഞ്ഞ 31നു വിരമിച്ച കമ്മിഷണർ അശോക് ലവാസ വിയോജനക്കുറിപ്പെഴുതി. ഓഗസ്റ്റ് 30 നാണ് കമ്മിഷൻ ഉത്തരവിട്ടത്.

ജോസ് കെ.മാണി, തോമസ് ചാഴികാടൻ എംപി, എംഎൽഎമാരായ റോഷി അഗസ്റ്റിൻ, എൻ.ജയരാജ് എന്നിവർ 2019 ഒക്ടോബർ 18നു നൽകിയ പരാതിയാണ് കമ്മിഷൻ തീർപ്പാക്കിയത്. പാർട്ടിയിൽ 2 ഗ്രൂപ്പുള്ളതിനാൽ തങ്ങളുടെ വിഭാഗത്തെ കേരള കോൺഗ്രസ് (എം) എന്നു പ്രഖ്യാപിക്കുക, ചിഹ്നമായി രണ്ടില ഉപയോഗിക്കാൻ അനുവദിക്കുക എന്നിവയായിരുന്നു ആവശ്യങ്ങൾ. 

പിളർപ്പില്ലെന്നും കെ.എം. മാണി അന്തരിച്ച ശേഷം പാർട്ടി ഭരണഘടനപ്രകാരം തന്നെ വർക്കിങ് ചെയർമാനായി തിരഞ്ഞെടുത്തിട്ടുണ്ടെന്നും മുഖ്യഎതിർകക്ഷി പി.ജെ. ജോസഫ് എംഎൽഎ കമ്മിഷനെ അറിയിച്ചു.

English summary: Kerala Congress symbol: Election commission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com