ADVERTISEMENT

തിരുവനന്തപുരം∙ തന്റെ പേരിൽ നിന്ന് അടൂർ എന്ന സ്ഥലനാമം ഒഴിവാക്കണമെന്ന എസ്എഫ്ഐയുടെ ആവശ്യം അന്യായമായതു കൊണ്ടു തള്ളിക്കളയുന്നുവെന്ന് അടൂർ പ്രകാശ് എംപി.

‘സാംസ്കാരിക നായകന്മാർക്കു ജന്മം നൽകിയ നാടാണ് അടൂർ എന്നും കൊലയാളി പ്രകാശ് പേരിനൊപ്പമുള്ള അടൂർ ഒഴിവാക്കി നാടിനെ അപമാനത്തിൽ നിന്നു മുക്തമാക്കാൻ ആവശ്യപ്പെടുന്നു’ എന്നും എസ്എഫ്ഐ അടൂർ ഏരിയ കമ്മിറ്റി ഫെയ്സ്ബുക്കിൽ ഇട്ട സന്ദേശത്തോടു പ്രതികരിക്കുകയായിരുന്നു എംപി. ‌അടൂരിലെ എസ്എഫ്ഐക്കാരായ കുഞ്ഞനുജന്മാർ ജനിക്കും മുൻപ്, താൻ കൊല്ലം എസ്എൻ കോളജിൽ കെഎസ്‌യു യൂണിറ്റ് സെക്രട്ടറി ആയിരിക്കുമ്പോഴാണ് അടൂർ പ്രകാശ് എന്ന പേരു സ്വീകരിച്ചതെന്ന് എംപി പറഞ്ഞു.

കോന്നിയെയും ആറ്റിങ്ങലിനെയും ഹൃദയത്തോടു ചേർത്തു വയ്ക്കുമ്പോഴും തന്റെ പേര് ‘അടൂർ പ്രകാശ്’ എന്നു തന്നെയാണെന്നും കാരണം തന്റെ അച്ഛന്റെ പേര് സഖാവ് അടൂർ കുഞ്ഞുരാമൻ എന്നാണെന്നും എഫ്ബി പോസ്റ്റിൽ പറഞ്ഞു. ന്യായമായ എല്ലാ കാര്യങ്ങളും പാർട്ടി നോക്കാതെ താൻ ചെയ്തു തന്നിട്ടുണ്ടെന്നും എംപി വ്യക്തമാക്കി.

English Summary: Adoor Prakash MP FB Post

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com