ADVERTISEMENT

പാലാ ∙ പാലായുടെ അഭിമാനമായ മാർ സ്ലീവാ മെഡിസിറ്റിക്ക് ഇന്ന് ഒരു വയസ്സ്. കുറഞ്ഞ ചെലവിൽ മികച്ച ചികിത്സ എന്ന ലക്ഷ്യത്തോടെയാണ് പാലാ രൂപതയുടെ കീഴിൽ മാർ സ്ലീവാ മെഡിസിറ്റി ആരംഭിച്ചത്. 42 വിഭാഗങ്ങളിലായി 130 ഡോക്ടർമാർ സേവനം ചെയ്യുന്നുണ്ട്. തിങ്കൾ മുതൽ ശനി വരെ ദിവസവും രാവിലെ 9 മുതൽ 5 വരെയാണ് ഒപി. വൈകുന്നേരവും ഒപി സൗകര്യമുണ്ട്.

വൃത്തിയുള്ള ചുറ്റുപാടുകൾ, സേവനസന്നദ്ധരായ ജീവനക്കാർ, പ്രവൃത്തിപരിചയമുള്ള ഡോക്ടർമാരുടെ സേവനം, അത്യാധുനിക ചികിത്സാ ഉപകരണങ്ങളുടെ സാങ്കേതിക മികവ്, സർവസജ്ജമായ അത്യാഹിത തീവ്രപരിചരണ വിഭാഗങ്ങൾ, അതിനൂതനവും സങ്കീർണവുമായ ശസ്‌ത്രക്രിയകൾ, വിവിധ ചികിത്സകളുടെ ലഭ്യത എന്നിങ്ങനെ ഒട്ടേറെ പ്രത്യേകതകൾ മാർ സ്ലീവാ മെഡിസിറ്റിക്കുണ്ട്.

കാത്‌ലാബ്, 128 സ്ലൈസ് സിടി സ്കാൻ, 3 തെസ്‌ലാ എംആർഐ, 24 മണിക്കൂറും പ്രവർത്തിക്കുന്ന ട്രോമാ കെയർ, 10 ഇന്റൻസീവ് കെയർ യൂണിറ്റുകൾ, അവയവ മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയ ഉൾപ്പെടെ ചെയ്യാൻ കഴിയുന്ന അത്യാധുനിക സൗകര്യങ്ങളുള്ള 11 ഓപ്പറേഷൻ തിയറ്ററുകൾ, ഇലക്ട്രോണിക് മെഡിക്കൽ റെക്കോർഡിന്റെ ഉപയോഗം എന്നീ സൗകര്യങ്ങളും ഇവിടെയുണ്ട്.

ആയുർവേദ, ഹോമിയോ ചികിത്സകളുമുണ്ട്. നൂറിലധികം ശസ്‌ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയ വിഭാഗമാണ് കാർഡിയോ തൊറാസിക് ആൻഡ് വാസ്‌കുലാർ സർജറി വിഭാഗവും കാർഡിയാക് അനസ്തീസിയ വിഭാഗവും. വിഡിയോ ഇഇജി ലാബ്, ലെവൽ വൺ സ്ലീപ് സ്റ്റഡി ലാബ് തുടങ്ങി അത്യാധുനിക സൗകര്യങ്ങളാണ് ന്യൂറോളജി വിഭാഗത്തിലുള്ളത്. ന്യൂറോ സർജറി വിഭാഗത്തിൽ ഇതിനകം നൂറോളം ശസ്ത്രക്രിയകൾ ചെയ്തു. ഓങ്കോളജി യൂണിറ്റിൽ കീമോതെറപ്പി, ഇമ്യൂണോതെറപ്പി തുടങ്ങി ഏതു ചികിത്സയും ലഭ്യമാണ്. സർജിക്കൽ ഓങ്കോളജി വിഭാഗവുമുണ്ട്. നെഫ്രോളജി വിഭാഗത്തിൽ മാസം 1500 ഡയാലിസിസുകളാണ് ചെയ്യുന്നത്.

ഇആർസിപി ഉൾപ്പെടെ നൂതന ചികിത്സാസൗകര്യങ്ങളുള്ള മെഡിക്കൽ ഗാസ്‌ട്രോ എൻറോളജി വിഭാഗവും സർജിക്കൽ ഗാസ്‌ട്രോ എൻറോളജി വിഭാഗവും ഇവിടെയുണ്ട്. എൻഡോക്രൈനോളജി, ഓർത്തോപീഡിക്‌സ്, ഫിസിയോതെറപ്പി വിഭാഗങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നു. ക്ലോസ്‌ഡ് ക്രിട്ടിക്കൽ കെയർ യൂണിറ്റ്, ഹീമോ ഡൈനാമിക് മോണിറ്ററിങ്, എക്കോ കാർഡിയോഗ്രാഫി, എമർജൻസി ഡയാലിസിസിനുള്ള സൗകര്യം എന്നിവയെല്ലാം ലഭ്യമാണ്. പീഡിയാട്രിക് വിഭാഗം സെന്റർ ഓഫ് എക്‌സലൻസ് ആയി മാറിക്കഴിഞ്ഞു.

അനസ്തീസിയോളജി വിഭാഗവും എല്ലാ സൗകര്യവുമുള്ള സർജിക്കൽ ഐസിയുവുമുണ്ട്. 2000ൽ അധികം സർജറികൾ ഇതിനകം വിജയകരമായി പൂർത്തിയാക്കി. ഒഫ്‌താൽമോളജി, ഡെർമറ്റോളജി, കോസ്‌മറ്റോളജി, സൈക്കാട്രി, ക്ലിനിക്കൽ സൈക്കോളജി വിഭാഗങ്ങളും പ്രവർത്തിക്കുന്നു.

റേഡിയോളജി, ഗൈനക്കോളജി, ഇഎൻടി, ഹെഡ് നെക്ക് സർജറി, ജനറൽ സർജറി, ഡെന്റൽ മാക്‌സിലോഫേഷ്യൽ സർജറി, ജനറൽ മെഡിസിൻ, പ്ലാസ്റ്റിക് സർജറി, യൂറോളജി, പൾമനോളജി വിഭാഗങ്ങളുമുണ്ട്. പാലിയേറ്റീവ് യൂണിറ്റും ആശുപത്രിയിൽ പ്രവർത്തിക്കുന്നുണ്ട്. 

24 മണിക്കുറും പ്രവർത്തിക്കുന്ന ലാബും പതോളജി, മൈക്രോബയോളജി ഡോക്ടർമാരും മാർ സ്ലീവായിലുണ്ട്. ട്രോമാ കെയർ, ബ്ലഡ് ബാങ്ക്, എമർജൻസി വിഭാഗം, എസിഎൽഎസ് ആംബുലൻസുകൾ എന്നിവ 24 മണിക്കൂറും സജ്ജമാണെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ മോൺ.ഏബ്രഹാം കൊല്ലിത്താനത്തുമലയിൽ പറഞ്ഞു.

English Summary: One year of Mar Sleeva Medicity

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com