ADVERTISEMENT

തിരുവനന്തപുരം∙ സിൽവർ ലൈൻ വേഗ റെയിൽപാതയുടെ സ്ഥലമേറ്റെടുപ്പു നടപടികൾ നവംബറിൽ തുടങ്ങാൻ ഉന്നതതല യോഗത്തിൽ ധാരണ. 11 ജില്ലകളിൽ സ്ഥലമേറ്റെടുപ്പു സെല്ലുകൾ രൂപീകരിക്കാൻ റവന്യു, ഗതാഗത വകുപ്പുകളുടെ അനുമതി ഒക്ടോബർ 15 ന് മുൻപു ലഭ്യമാക്കണമെന്നും യോഗം നിർദേശിച്ചു.

സ്ഥലമെടുപ്പിനായി ഡപ്യൂട്ടി തഹസിൽദാർമാരുടെ നേതൃത്വത്തിൽ 18 ജീവനക്കാരുള്ള സെല്ലുകളാണു രൂപീകരിക്കുക. ഇതിനു പുറമേ സംസ്ഥാനതലത്തിൽ നടപടികൾ ഏകോപിപ്പിക്കാൻ ഡപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിലുള്ള ഓഫിസിനും രൂപം നൽകും. ഇതിന്റെ ചെലവുകൾ പദ്ധതിയുടെ നടത്തിപ്പ് ഏജൻസിയായ കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷനാണു വഹിക്കുക.

റവന്യു പ്രി‍ൻസിപ്പൽ സെക്രട്ടറി എ.ജയതിലകിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണു തീരുമാനം. ഉത്തരവ് ഇറങ്ങിയാലുടൻ കെട്ടിടങ്ങളുടെ മൂല്യനിർണയം ഉൾപ്പെടെ  തുടങ്ങും. സ്ഥലമേറ്റെടുപ്പു പൂർത്തിയാകാൻ 2 വർഷമെടുക്കുമെന്നാണു സർക്കാരിന്റെ വിലയിരുത്തൽ. ഇതിനു കൺസൽറ്റൻസി വേണ്ടെന്ന സിപിഐയുടെ നിലപാടിനെത്തുടർന്നാണു സെൽ രൂപീകരണം വൈകിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com