ബാലഭാസ്കറിന്റെ മരണം: കലാഭവൻ സോബിക്കു നാളെ വീണ്ടും നുണപരിശോധന
Mail This Article
×
തിരുവനന്തപുരം ∙ വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട കേസിൽ കലാഭവൻ സോബിയെ നാളെ വീണ്ടും നുണ പരിശോധനയ്ക്കു വിധേയനാക്കും. ശനിയാഴ്ച സോബിക്കു നുണ പരിശോധന നടത്തിയിരുന്നു. ചില മറുപടികളിൽ കൂടുതൽ വ്യക്തത തേടിയാണ് സിബിഐ വീണ്ടും വിളിപ്പിക്കുന്നത്. കഴിഞ്ഞ വെള്ളി , ശനി ദിവസങ്ങളിലായി അർജുൻ, പ്രകാശ് തമ്പി, വിഷ്‌ണു സോമസുന്ദരം എന്നിവരുടെ നുണപരിശോധന പൂർത്തിയായിരുന്നു. ബാലഭാസ്കറിന്റെ വാഹനം അപകടത്തിൽപെട്ട സ്ഥലത്ത് സ്വർണക്കടത്തു കേസിലെ പ്രതി സരിത്തിനെയും സംഗീത രംഗത്തെ പ്രമുഖനെയും കണ്ടതായി സോബി വെളിപ്പെടുത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.