കുമ്മനത്തിനെതിരായ കേസ്: പരാതിക്കാരന്റെ മൊഴിയെടുത്തു
Mail This Article
ആറന്മുള ∙ ബിജെപി മുൻ സംസ്ഥാന അധ്യക്ഷനും മിസോറം മുൻ ഗവർണറുമായ കുമ്മനം രാജശേഖരന് എതിരായ സാമ്പത്തിക തട്ടിപ്പ് കേസിൽ പൊലീസ് പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി. ആറന്മുള പുത്തേഴത്ത് ഇല്ലം സി.ആർ. ഹരികൃഷ്ണൻ നൽകിയ പരാതിയിലാണ് കുമ്മനം ഉൾപ്പെടെ 9 പേരെ പ്രതിയാക്കി കഴിഞ്ഞ ദിവസം ആറന്മുള പൊലീസ് കേസെടുത്തത്. പ്ലാസ്റ്റിക്‌രഹിത പേപ്പർ കോട്ടൺ മിക്സ് ബാനർ നിർമിക്കുന്ന കമ്പനിയിൽ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് 32 ലക്ഷം രൂപ തട്ടിയെടുത്തെന്നാണു കേസ്.
പരാതിയിൽ പറയുന്ന എല്ലാ കാര്യങ്ങളിലും ഹരികൃഷ്ണൻ ഉറച്ചുനിൽക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥനായ മലയാലപ്പുഴ എസ്എച്ച്ഒ ബിനുകുമാർ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് വാക്കാലുള്ള ആരോപണങ്ങളാണ് ഇപ്പോൾ പറഞ്ഞിരിക്കുന്നത്. കൂടുതൽ തെളിവുകൾ ലഭ്യമായിട്ടില്ലെന്നും അതിനുള്ള അന്വേഷണം ആരംഭിച്ചെന്നും അദ്ദേഹം പറഞ്ഞു.
Content highlights: Case against Kummanam Rajasekharan