യുവതിയോട് ഫോണിൽ അശ്ലീലം പറഞ്ഞെന്ന കേസ്: നടൻ വിനായകന് ജാമ്യം
Mail This Article
×
കൽപറ്റ ∙ യുവതിയോടു ഫോണിൽ അശ്ലീലം പറഞ്ഞെന്ന പരാതിയിൽ നടൻ വിനായകനു ജാമ്യം. പൊതുപ്രവർത്തകയായ കോട്ടയം സ്വദേശിയാണു പരാതിക്കാരി. ഒരു ചടങ്ങിലേക്കു ക്ഷണിക്കാൻ 2019 ഏപ്രിൽ 18നു കൽപറ്റയിൽ നിന്നു ഫോണിൽ ബന്ധപ്പെട്ടപ്പോൾ വിനായകൻ അശ്ലീലം പറയുകയും അപമാനിക്കുകയും ചെയ്തുവെന്നാണു കേസ്.
കൽപറ്റ പൊലീസ് വിനായകനെ അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടിരുന്നു. 4 മാസത്തെ അന്വേഷണത്തിനു ശേഷമാണു ജില്ലാ സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. അശ്ലീലച്ചുവയോടെയും, സ്ത്രീത്വത്തെ അധിക്ഷേപിക്കുന്ന വിധത്തിലും സംസാരിച്ചതിനു പരമാവധി ഒരു വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റങ്ങളാണു ചുമത്തിയത്.
English Summary: Bail for Actor Vinayakan
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.