ADVERTISEMENT

കൊച്ചി ∙ കോതമംഗലം മാർ തോമാ ചെറിയപള്ളി ഏറ്റെടുത്ത് ഓർത്തഡോക്‌സ് സഭാ അധികൃതർക്കു കൈമാറണമെന്ന സിംഗിൾ ജഡ്ജിയുടെ ഉത്തരവു ചോദ്യം ചെയ്തുള്ള അപ്പീൽ ഡിവിഷൻ ബെഞ്ച് ഇന്നു പരിഗണിക്കാൻ മാറ്റി. 

മുൻ ഉത്തരവിന് ആധാരമായ സുപ്രീംകോടതിയുടെ ‘കെ. എസ്. വർഗീസ് കേസ്’ വിധി കോതമംഗലം പള്ളിക്കു ബാധകമല്ലെന്നു കാണിച്ച് ഇടവകാംഗങ്ങളും യാക്കോബായ സഭാ വിശ്വാസികളുമായ തൃക്കാരിയൂർ സ്വദേശി എം. കെ. മത്തായി തുടങ്ങിയവർ നൽകിയ അപ്പീലാണു കോടതിയിൽ. 

ഓർത്തഡോക്സ് സഭയിലെ വികാരി ഫാ. തോമസ് പോൾ റമ്പാൻ സമർപ്പിച്ച ഹർജിയിൽ 2019 ഡിസംബർ 3നു സിംഗിൾ ജഡ്ജി പുറപ്പെടുവിച്ച ഉത്തരവാണു ചോദ്യം ചെയ്യുന്നത്.

English Summary: Kothamangalam Church case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com