ADVERTISEMENT

തിരുവനന്തപുരം∙ വിവാദമായ പൊലീസ് നിയമഭേദഗതി ഓർഡിനൻസ് ഒടുവിൽ റദ്ദായി. ഭേദഗതി പിൻവലിക്കാനുള്ള റിപ്പീലിങ് ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെ വൈകുന്നേരം ഒപ്പിട്ടു. ഒരു ഓർഡിനൻസ് റദ്ദാക്കാനായി റിപ്പീലിങ് ഓർഡിനൻസ് ഇറക്കുന്നത് സംസ്ഥാനചരിത്രത്തിൽ ആദ്യമാണ്. 5 ദിവസം മാത്രം ആയുസ്സുള്ള നിയമഭേദഗതിയായി ഇനിയിത് അറിയപ്പെടും.

പ്രത്യേക ദൂതൻ വഴി ഉച്ചയോടെയാണ് ഓർഡിനൻസ് ഗവർണർക്ക് കൈമാറിയത്. പാർട്ടിയിലും ഇടതുമുന്നണിയിലും സംസ്ഥാനത്താകെയും പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ അടിയന്തര നടപടിയിലേക്കു നീങ്ങിയത്.നവംബർ 21നാണ് ഗവർണറുടെ അംഗീകാരത്തോടെ ഓർഡിനൻസ് പ്രാബല്യത്തിൽ വന്നത്. 

English Summary: Governor signs Kerala Police Act amendment cancellation ordinance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com