ADVERTISEMENT

കണ്ണൂർ ∙ ചിറക്കൽ കോവിലകം വലിയ രാജ തിരുവാതിര നാൾ സി.കെ.ഉദയവർമ രാജ (89) അന്തരിച്ചു. ഇന്നലെ വൈകിട്ട് ആശുപത്രിയിലായിരുന്നു അന്ത്യം. ചിറക്കൽ കോവിലകം ദേവസ്വത്തിൽപ്പെട്ട 38 ക്ഷേത്രങ്ങളുടെ പാരമ്പര്യ ട്രസ്റ്റിയായിരുന്നു. ചിറക്കൽ രാജാസ് ഹൈസ്കൂൾ മുൻ അധ്യാപകനാണ്. പരേതരായ ചിറക്കൽ കിഴക്കേ കോവിലകത്ത് കാർത്തിക നാൾ കുഞ്ഞാണ്ടിക്കുട്ടി തമ്പുരാട്ടിയുടെയും ബേപ്പൂർ പുതിയകോവിലകത്ത് പി.സി.കേരളവർമ്മ രാജയുടെയും മകനാണ്. 

ഭാര്യ: കിളിമാനൂർ കൊട്ടാരത്തിൽ പരേതയായ രമണീബായ് തമ്പുരാട്ടി. മക്കൾ: വേണു വർമ (ഡപ്യൂട്ടി മാനേജർ, എസ്ബിഐ മട്ടന്നൂർ), വിനോദ് വർമ (ഡപ്യൂട്ടി മാനേജർ, എസ്ബിഐ കോഴിക്കോട്). മരുമക്കൾ: ലളിതാ വർമ (പൂഞ്ഞാർ കൊട്ടാരം), മായാ വർമ (മാങ്കാവ് കോവിലകം, കോമഴ്‌സ് വിഭാഗം അസി.പ്രഫസർ ഗുരുവായൂരപ്പൻ കോളജ് കോഴിക്കോട്). സഹോദരങ്ങൾ: സി.കെ.രാമവർമ (റിട്ട.പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എൻജിനീയർ), സി.കെ.രാജരാജ വർമ (റിട്ട.ബിഎസ്എൻഎൽ), സി.കെ.കേരള വർമ (റിട്ട.കെൽട്രോൺ, ഫിറ്റ് പഴ്സൻ, ചിറക്കൽ കോവിലകം ദേവസ്വം), പരേതനായ സി.കെ.രവി വർമ (നാഷനൽ ലൈബ്രറി, കൊൽക്കത്ത–ചെന്നൈ). സംസ്കാരം ഇന്നു 10.30ന് കോവിലകം ശ്മശാനത്തിൽ.

Content Highlights: Chirakkal Valiya Raja Udaya Varma Raja  passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com