മന്നം ജയന്തി ഇന്ന്
Mail This Article
×
ചങ്ങനാശേരി ∙ സമുദായാചാര്യൻ മന്നത്തു പത്മനാഭന്റെ 144-ാം ജയന്തി നായർ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഇന്ന് സംസ്ഥാനവ്യാപകമായി ആചരിക്കും. കോവിഡ് മൂലം ആഘോഷ പരിപാടികൾ ഒഴിവാക്കിയിട്ടുണ്ട്.
പെരുന്ന എൻഎസ്എസ് ആസ്ഥാനത്തെ മന്നം സമാധി മണ്ഡപത്തിലും 60 താലൂക്ക് യൂണിയനുകളിലും സംസ്ഥാനത്തെ കരയോഗങ്ങളിലും എൻഎസ്എസ് സ്ഥാപനങ്ങളിലും ലളിതമായ ചടങ്ങുകളോടെ ഇന്നു ജന്മദിനാചരണം നടത്തും. എല്ലാ കേന്ദ്രങ്ങളിലും രാവിലെ 11ന് സമുദായാചാര്യന്റെ ചിത്രത്തിനു മുൻപിൽ നിലവിളക്ക് തെളിക്കുകയും പുഷ്പാർച്ചന നടത്തുകയും ചെയ്യും. പെരുന്നയിലെ മന്നം സമാധിമണ്ഡപത്തിൽ രാവിലെ 7.30ന് പുഷ്പാർച്ചന ആരംഭിക്കും. ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ നേതൃത്വം നൽകും. കോവിഡ് നിബന്ധനകൾ പാലിച്ചു പങ്കെടുക്കാം.
Content Highlights: Mannam Jayanthi celebrations
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.