ADVERTISEMENT

തിരുവനന്തപുരം∙ കഴിഞ്ഞ ദിവസം അന്തരിച്ച കോങ്ങാട് എംഎൽഎ കെ.വി.വിജയദാസിനു നിയമസഭയുടെ ആദരാഞ്ജലി. അനുശോചനം അർപ്പിച്ചു സഭ ഇന്നലെ പിരിഞ്ഞു. ലാളിത്യം മുഖമുദ്രയാക്കിയ ജനകീയനായ നേതാവിനെയാണു കേരളത്തിനു നഷ്ടമായതെന്നു സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ അനുസ്മരിച്ചു. മികച്ച സഹകാരിയായ അദ്ദേഹം ഇടപെട്ട മേഖലകളിലെല്ലാം പാദമുദ്ര പതിപ്പിച്ചു.

ജനങ്ങളിലൊരാളായി നിന്നാണു വിജയദാസ് പ്രവർത്തിച്ചിരുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറ‍ഞ്ഞു. പാടത്തിറങ്ങി കൃഷി ചെയ്യുന്ന കർഷകന്റെ അനുഭവമാണു സഭയിലും സമരവേദികളിലും അവരുടെ സങ്കടങ്ങൾ ഉറച്ച ബോധ്യത്തോടെ ഉന്നയിക്കാൻ വിജയദാസിനു കരുത്തേകിയത്. കർഷക വായ്പാ സഹായം, നെല്ലു സംഭരണം തുടങ്ങിയ വിഷയങ്ങൾ ഉന്നയിക്കുന്നതിൽ അദ്ദേഹം എപ്പോഴും മുന്നിലുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.

മനുഷ്യസ്നേഹിയായ പൊതുപ്രവർത്തകനെയാണു നഷ്ടമായതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കർഷകന്റെ മനസ്സ് കണ്ടറിഞ്ഞ അടിമുടി കർഷകനായ പൊതുപ്രവർത്തകനായിരുന്നു വിജയദാസെന്നും അദ്ദേഹം പറഞ്ഞു. വിവിധ കക്ഷിനേതാക്കളും അനുശോചനം അറിയിച്ചു. 

English Summary: Kongad MLA KV Vijayadas passed away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com