ADVERTISEMENT

കേരള നിയമസഭാംഗമായിരിക്കേ നിര്യാതനാകുന്ന 50–ാമനാണ് കോങ്ങാട് എംഎൽഎ കെ.വി. വിജയദാസ്. 1996ലെ തിരഞ്ഞെടുപ്പിൽ, വോട്ടെടുപ്പിനും ഫലപ്രഖ്യാപനത്തിനും ഇടയ്‌ക്ക് മരണമടയുകയും ആ തിരഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്‌ത പി.കെ. ശ്രീനിവാസനെ കൂടാതെയുള്ള കണക്കാണിത്. 

ഇപ്പോഴത്തെ നിയമസഭയിലെ 7–ാമത്തെ നിര്യാണമാണിത്.  5, 9 നിയമസഭകളിലും 6 പേർ വീതം നിര്യാതരായി. ആയുസു കുറഞ്ഞ ഒന്നും ആറും നിയമസഭകളിൽ ആർക്കും ആയുസു നഷ്‌ടപ്പെട്ടില്ല. കൂടുതൽ ആയുസുണ്ടായിരുന്ന 4–ാം കേരള നിയമസഭയിലാണ് കൂടുതൽ പേർക്ക് ആയുസ് നഷ്‌ടപ്പെട്ടത്. മൂന്നു മന്ത്രിമാർ ഉൾപ്പെടെ എട്ടു പേർ. 

വിജയദാസിന്റെ നിര്യാണത്തോടെ 14–ാം കേരള നിയമസഭയിൽ 12–ാമത്തെ ഒഴിവാണുണ്ടാകുന്നത്. 7 നിര്യാണവും 5 രാജിയുമാണ് കാരണം. ഏറ്റവും കൂടുതൽ ഒഴിവുണ്ടായത് 11–ാം നിയമസഭയിലാണ്. നാഷണൽ കോൺഗ്രസിൽ ചേർന്ന 9 അംഗങ്ങളുടെ കൂട്ടരാജി ഉൾപ്പെടെ 16 ഒഴിവുകളാണുണ്ടായത്.  4–ാം നിയമസഭയിൽ 10–ം 9–ാം നിയമസഭയിൽ 9–ം ഒഴിവുകളുണ്ടായി. 

7, 14 നിയമസഭകളിലേക്ക് 8 ഉപതിരഞ്ഞെടുപ്പുകൾ വീതം നടന്നിട്ടുണ്ട്. 16 ഒഴിവുണ്ടായ 11–ാം നിയമസഭയിലേക്ക് 4 ഉപതിരഞ്ഞെടുപ്പുകൾ മാത്രമാണ് നടന്നത്. നിലവിൽ 4 ഒഴിവുകളാണ് ഇപ്പോഴത്തെ നിയമസഭയിലുള്ളത്,

കെ.എം.മാണി (പാലാ), സി.എഫ്.തോമസ് (ചങ്ങനാശേരി), തോമസ് ചാണ്ടി (കുട്ടനാട്), പി.ബി.അബ്ദുൽ റസാക്ക് (മഞ്ചേശ്വരം), കെ.കെ.രാമചന്ദ്രൻ നായർ (ചെങ്ങന്നൂർ), എൻ.വിജയൻപിള്ള (ചവറ) എന്നിവരാണ് ഇപ്പോഴത്തെ നിയമസഭയിൽ അംഗമായിരിക്കെ മുൻപ്  അന്തരിച്ചത്.

English Summary: K.V. Haridas 50th person to die while being MLA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com