മസ്കത്തിലെ കോളജിൽ സ്വപ്നയ്ക്കു ജോലി ലഭിക്കാൻ ശിവശങ്കർ ഇടപെട്ടുവെന്നു മൊഴി
Mail This Article
×
കൊച്ചി∙ മസ്കത്തിലെ ഒരു കോളജിൽ സ്വപ്നയ്ക്കു ജോലി ലഭിക്കാൻ വേണ്ടി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ശുപാർശ ചെയ്തിരുന്നതായും ഇന്റർവ്യൂ സമയത്തു ശിവശങ്കർ കോളജിലെത്തിയിരുന്നുവെന്നും മൊഴി. ഡോളർ കടത്തു കേസിൽ കസ്റ്റംസ് പ്രിവന്റീവ് ചോദ്യം ചെയ്ത മസ്കത്തിലെ ഒരു കോളജിലെ ഡീൻ ആയ ഡോ. കിരണിന്റെ മൊഴിയിലാണിക്കാര്യമുള്ളത്.
2018ൽ ഇന്റർവ്യൂവിനായി സ്വപ്ന മസ്കത്തിലെത്തിയപ്പോൾ സ്ഥലത്തുണ്ടായിരുന്ന ശിവശങ്കർ കോളജിലെത്തുകയായിരുന്നുവെന്നാണു മൊഴിയിലുള്ളത്. ഐടി മിഷനിൽ ജോലി ചെയ്തപ്പോഴാണു ശിവശങ്കറിനെ പരിചയപ്പെടുന്നതെന്നും മൊഴിയിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ശുപാർശ.
English Summary: Sivasankar involved for Swapna Suresh
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.