ADVERTISEMENT

തിരുവനന്തപുരം∙ ‘നേമം’ ബിജെപിക്ക് ‘ഗുജറാത്ത് ’ആണെന്നും അവിടെ തങ്ങൾക്കു വെല്ലുവിളിയില്ലെന്നും ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. ബിജെപി സിറ്റിങ് സീറ്റായ നേമത്തു സ്ഥാനാർഥിയാകുമെന്നു കരുതുന്നയാളാണ് കുമ്മനം. കഴിഞ്ഞ ലോക്സഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളിലും നേമത്തു ബിജെപിക്കായിരുന്നു മുൻതൂക്കം.

കുമ്മനത്തിന്റെ ‘ഗുജറാത്ത് ’പ്രസ്താവനക്കെതിരെ യുഡിഎഫും എൽഡിഎഫും രംഗത്തെത്തി.  നേമത്തെ കുമ്മനം ഗുജറാത്ത് എന്നു വിളിച്ചത് ആ പ്രദേശത്തെ ജനങ്ങൾക്ക് അപമാനമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. മനുഷ്യത്വവിരുദ്ധ പ്രവർത്തനങ്ങളുടെ നാടാണ് ഇപ്പോൾ ഗുജറാത്ത് – അദ്ദേഹം പറഞ്ഞു.

ഗാന്ധിജിയുടെയും മോദിയുടേയും ഗുജറാത്ത് ഉണ്ടെന്ന് സിപിഎം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവൻ പറഞ്ഞു. മോദിയുടെ അനുയായിയായ കുമ്മനം ഉദ്ദേശിക്കുന്നത് മോദിയുടെ ഗുജറാത്താണ്.  ഇപ്പോൾ അതു വംശഹത്യയുടെ, ഹിന്ദുത്വ പരീക്ഷണത്തിന്റെ നാടാണെന്ന് വിജയരാഘവൻ പറഞ്ഞു.

English Summary: Kummanam Rajasekharan on Nemam Assembly Seat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com