ADVERTISEMENT

കണ്ണൂർ ∙ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഭിന്നശേഷിക്കാർക്കും 80 വയസ്സു കഴിഞ്ഞ മുതിർന്ന പൗരന്മാർക്കും വീട്ടിലിരുന്നു വോട്ട് ചെയ്യാൻ അവസരമൊരുങ്ങുന്നു. ഇവർക്ക് പോസ്റ്റൽ ബാലറ്റ് അനുവദിക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ മാർഗരേഖ പുതുക്കി.

വോട്ടർ പട്ടികയിൽ പേരുള്ള ഭിന്നശേഷിക്കാരെയും 80 വയസ്സു കഴിഞ്ഞവരെയും കണ്ടെത്താൻ സംസ്ഥാനത്ത് നടപടി തുടങ്ങി. ബൂത്ത് ലെവൽ ഓഫിസർമാർക്കാണ് (ബിഎൽഒ) ഇതിന്റെ ചുമതല. വോട്ടർമാരുടെ അപേക്ഷ അടിസ്ഥാനമാക്കി ആയിരിക്കും പോസ്റ്റൽ ബാലറ്റ് അനുവദിക്കുക. കോവിഡ് ബാധിതർക്കും കോവിഡ് സംശയം ഉള്ളവർക്കും ഈ സൗകര്യം ലഭിക്കും. 

മുതിർന്ന പൗരന്മാർക്ക് പോസ്റ്റൽ ബാലറ്റ് ലഭിക്കാൻ ബിഎൽഒമാർ വിതരണം ചെയ്യുന്ന ഫോം 12 (ഡി) പൂരിപ്പിച്ച് റിട്ടേണിങ് ഓഫിസർമാർക്ക് അപേക്ഷ നൽകണം.

 പൂരിപ്പിച്ച അപേക്ഷ ബിഎൽഒമാർ ശേഖരിച്ച് റിട്ടേണിങ് ഓഫിസർക്ക് എത്തിക്കും. 

തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചു കഴിഞ്ഞാൽ പോസ്റ്റൽ ബാലറ്റിന് അപേക്ഷിക്കാനുള്ള അവസരം വോട്ടർമാർക്കു ലഭിക്കും. കോവിഡ് പോസിറ്റീവാകുന്നവർക്കും ക്വാറന്റീനിൽ കഴിയുന്നവർക്കും പോസ്റ്റൽ ബാലറ്റ് സൗകര്യം നൽകും. പോസ്റ്റൽ ബാലറ്റ് അനുവദിച്ചവർ ബൂത്തിലെത്തി വോട്ട് ചെയ്യാതിരിക്കാൻ ഈ പട്ടിക പോളിങ് ഉദ്യോഗസ്ഥർക്കും നൽകും. 

ഓഫിസർമാർ വീട്ടിലെത്തും 

പോസ്റ്റൽ ബാലറ്റിന് അർഹതയുള്ള വോട്ടർമാരുടെ വീടുകളിൽ പോളിങ് ഓഫിസർമാർ നേരിട്ട് എത്തും. പോസ്റ്റൽ ബാലറ്റിനുള്ള അപേക്ഷ സ്വീകരിക്കാനും ബാലറ്റ് വിതരണത്തിനും വോട്ട് ചെയ്ത ബാലറ്റ് തിരികെ ശേഖരിക്കാനും ആണിത്. പോളിങ് ഉദ്യോഗസ്ഥർ വീടുകളിലെത്തുന്ന ദിവസവും സമയവും എസ്എംഎസ് വഴി വോട്ടർമാരെ അറിയിക്കും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com