ADVERTISEMENT

തിരുവനന്തപുരം∙ ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയെ മുഖ്യ വിവരാവകാശ കമ്മിഷണറായി നിയമിക്കുന്നതിൽ എതിർപ്പു വ്യക്തമാക്കി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കു കത്തു നൽകി. ജലവിഭവ വകുപ്പിന്റെ പദ്ധതികളിൽ വിദേശ കൺസൽറ്റൻസി കമ്പനികളെ നിയോഗിക്കുന്നതിൽ വിശ്വാസ് മേത്ത നടത്തിയ ക്രമവിരുദ്ധവും ദുരൂഹവുമായ നീക്കത്തിനെതിരെ താൻ വിജിലൻസിനു പരാതി നൽകിയിട്ടുണ്ടെന്ന് ചെന്നിത്തല കത്തിൽ ചൂണ്ടിക്കാട്ടി.

മുഖ്യ വിവരാവകാശ കമ്മിഷണർ എന്ന ഉന്നതപദവിയിലേക്ക് ആദർശശുദ്ധിയും പ്രതിബദ്ധതയും സത്യസന്ധതയും പുലർത്തുന്ന കറകളഞ്ഞ വ്യക്തിത്വത്തിന്റെ ഉടമയെ തിരഞ്ഞെടുക്കണം. അഴിമതി ആരോപണങ്ങളുടെ നിഴലിൽ നിൽക്കുന്ന ഒരാളെ ആ സ്ഥാനത്തേക്കു പരിഗണിച്ചതു ശരിയായില്ല.

കഴിഞ്ഞ ദിവസം ഐശ്വര്യ കേരള യാത്രയുടെ ഇടയിലാണ് ഈ തിരഞ്ഞെടുപ്പിനു വേണ്ടി വിളിച്ച ഓൺലൈൻ യോഗത്തിൽ പങ്കെടുത്തത്. നെറ്റ്‌വർക്ക് തകരാറും അവ്യക്തതയും കാരണം പറയുന്നതു കേൾക്കാൻ കഴിയുമായിരുന്നില്ല. അതിനാൽ അഭിപ്രായം പൂർണമായും രേഖപ്പെടുത്താൻ കഴിഞ്ഞില്ല. ഏകകണ്ഠമായി തീരുമാനമെടുത്തെന്ന മാധ്യമവാർത്ത ശരിയല്ല. തന്റെ വിയോജിപ്പ് മിനിറ്റ്സിൽ രേഖപ്പെടുത്തണമെന്നു ചെന്നിത്തല ആവശ്യപ്പെട്ടു.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com