ADVERTISEMENT

തിരുവനന്തപുരം ∙ മതിയായ നിയമനം ആവശ്യപ്പെട്ട് പിഎസ്‍സി ലാസ്റ്റ് ഗ്രേഡ് സെർവന്റ് (എൽജിഎസ്) ഉദ്യോഗാർഥികൾ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ സമരം 34 ദിവസത്തിനു ശേഷം പിൻവലിച്ചു. മന്ത്രി എ.കെ.ബാലനുമായുള്ള ചർച്ചയിൽ ലഭിച്ച 6 ഉറപ്പുകളുടെ അടിസ്ഥാനത്തിലാണു തീരുമാനം. തിരഞ്ഞെടുപ്പു കമ്മിഷന്റെ അനുമതിയോടെ വാഗ്ദാനങ്ങൾ നടപ്പാക്കുമെന്നാണു സർക്കാരിന്റെ ഉറപ്പ്. 7 ദിവസമായി ഉദ്യോഗാർഥികൾ നിരാഹാര സമരത്തിലുമായിരുന്നു

അതേസമയം, 22 ദിവസമായി സിവിൽ പൊലീസ് ഓഫിസർ (സിപിഒ) റാങ്ക് ഹോൾഡേഴ്സ് നടത്തുന്ന സമരം അനുകൂല തീരുമാനമാകാത്തതിനാൽ തുടരും. 2000 എസ്ഐഎസ്, 1200 ജിപി ഒഴിവുകളുടെ വിശദാംശങ്ങൾ ഉദ്യോഗാർഥികൾ മന്ത്രിക്കു നൽകി. അനുകൂല നടപടിയെടുക്കാമെന്നും കാര്യങ്ങൾ പരിശോധിക്കാൻ വകുപ്പ് ഉദ്യോഗസ്ഥർക്കു നിർദേശം നൽകാമെന്നും മന്ത്രി അറിയിച്ചതായി ചർച്ചയിൽ പങ്കെടുത്ത എസ്.വിഷ്ണു, എം.വിഷ്ണു, ഷിയാസ് എന്നിവർ പറഞ്ഞു. ബുധനാഴ്ച സെക്രട്ടേറിയറ്റിനു മുന്നിൽ സിപിഒ റാങ്ക് ഹോൾഡേഴ്സിന്റെ സംഗമം ജസ്റ്റിസ് കെമാൽ പാഷ ഉദ്ഘാടനം ചെയ്യും. ഇന്നലെ നാനൂറോളം പേർ സമരത്തിന്റെ ഭാഗമായി. ഇന്നു കൂടുതൽ പേരെ അണിനിരത്തും.

6 ഉറപ്പുകൾ ഇവ

∙ഓഗസ്റ്റ് 4ന് അവസാനിക്കുന്ന എൽജിഎസ് റാങ്ക് പട്ടികയിൽനിന്നു തന്നെ നികത്താനായി അന്നുവരെയു പ്രതീക്ഷിത ഒഴിവുകൾ പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്യും.

∙സ്ഥാനക്കയറ്റം നൽകി, അതുവഴിയുണ്ടാകുന്ന 

പുതിയ ഒഴിവുകൾ പിഎസ്‍സിയെ അറിയിക്കും.

∙തടസ്സമുള്ളവയിൽ താൽക്കാലിക സ്ഥാനക്കയറ്റം നൽകും.

∙നടപടികൾ പരിശോധിക്കാൻ പൊതുഭരണ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥതല സമിതിയുണ്ടാക്കും.

∙നൈറ്റ് വാച്ച്മാൻ ഡ്യൂട്ടി 8 മണിക്കൂറായി കുറച്ച് അതുവഴിയുണ്ടാകുന്ന അധികം തസ്തികകൾ 

ഇൗ റാങ്ക് പട്ടികയിൽനിന്നു നികത്തും.

∙സിപിഒ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിലെ 

അപാകതകൾ പരിഹരിക്കും.

 

English Summary: PSC LGS rank holders protest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com