ADVERTISEMENT

തിരുവനന്തപുരം ∙ സിപിഎം മത്സരിച്ചിരുന്ന പൂഞ്ഞാർ, റാന്നി, കുറ്റ്യാടി സീറ്റുകൾ കേരള കോൺഗ്രസ് എമ്മിനു വിട്ടു കൊടുക്കും. പരമാവധി 10 സീറ്റ് അവർക്കു നൽകാനാണ് സാധ്യത. പാലാ, കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി, ഇടുക്കി, തൊടുപുഴ, ഇരിക്കൂർ എന്നീ സീറ്റുകളുടെ കാര്യത്തിലും ധാരണയായി. കോട്ടയത്ത് ചങ്ങനാശേരി കൂടി കേരള കോൺഗ്രസ് ചോദിച്ചിട്ടുണ്ട്. എന്നാൽ കാഞ്ഞിരപ്പള്ളി വിട്ടു കൊടുത്തതിനാൽ ചങ്ങനാശേരി വേണമെന്നു സിപിഐ ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ തർക്കം തീർന്നിട്ടില്ല.

അതിനിടെ, ചവറ സീറ്റ് സിപിഎം എടുക്കുന്നതിനോടു സിപിഐയ്ക്കു യോജിപ്പില്ല. എങ്കിൽ കുന്നത്തൂർ വേണം എന്നാണ് സിപിഐയുടെ ആവശ്യം. കൊല്ലം ജില്ലയിൽ ഇരു പാർട്ടികളും തമ്മിലെ സീറ്റ് അനുപാതം നിലനിർത്താൻ വേണ്ടിയാണ് ഇത്. ഈ സാഹചര്യത്തിൽ ചവറ കേരള കോൺഗ്രസിന്റെ അക്കൗണ്ടിൽ ആക്കാനുള്ള സാധ്യതയും തള്ളിക്കളയാൻ കഴിയില്ല.

Content Highlights: LDF: Kerala Congress M seat sharing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com