തുടർച്ചയായി 2 തവണ തോറ്റവർക്ക് കോൺഗ്രസിൽ സീറ്റില്ല
Mail This Article
തിരുവനന്തപുരം ∙ തുടർച്ചയായി 2 തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ തോറ്റവർക്കും കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടവർക്കും കോൺഗ്രസിൽ സീറ്റില്ല. 50% സീറ്റുകൾ യുവാക്കൾക്കും പുതുമുഖങ്ങൾക്കും മാറ്റിവയ്ക്കും. എല്ലാ സിറ്റിങ് എംഎൽഎമാർക്കും സീറ്റ് ഉണ്ടാകുമോയെന്ന് ഇപ്പോൾ പറയാനാകില്ലെന്നു തിരഞ്ഞെടുപ്പ് മേൽനോട്ട സമിതിയുടെ തീരുമാനങ്ങൾ വിശദീകരിച്ച അധ്യക്ഷൻ ഉമ്മൻ ചാണ്ടി അറിയിച്ചു. വിജയസാധ്യത മാത്രം നോക്കാനാണു യോഗത്തിന്റെ തീരുമാനം.
യുഡിഎഫ് പ്രകടനപത്രികയുടെ കരടിനു മേൽനോട്ടസമിതി ഇന്ന് അന്തിമ രൂപം നൽകും. തുടർന്ന് യുഡിഎഫിൽ ചർച്ച ചെയ്തു പുറത്തിറക്കും. സ്ക്രീനിങ് കമ്മിറ്റി ഇന്നു രാവിലെ യോഗം ചേരും. തുടർചർച്ചകൾ ഡൽഹിയിൽ നടക്കും. ഓരോ മണ്ഡലത്തിലെയും പേരുകളുടെ പാനൽ ഹൈക്കമാൻഡിനു നൽകും. യുഡിഎഫ് സീറ്റ് ധാരണ ഉടൻ പൂർത്തിയാക്കുമെന്നും രാഹുലും പ്രിയങ്കയും പ്രചാരണത്തിന് ഉണ്ടാകുമെന്നും ഉമ്മൻ ചാണ്ടി അറിയിച്ചു.
Content Highlights: Kerala election: Seat sharing in Congress