സ്വർണക്കടത്തിൽ അമിത് ഷായോട് പിണറായി: തട്ടിപ്പിന് കുടപിടിച്ചതാര്?
Mail This Article
നയതന്ത്ര ബാഗേജിൽ സ്വർണക്കടത്ത് ആസൂത്രണം ചെയ്ത പ്രവാസികളിൽ ഒരാൾ അറിയപ്പെടുന്ന സംഘപരിവാറുകാരനല്ലേ?
∙ സ്വർണക്കടത്തു പോലുള്ള ദേശവിരുദ്ധ പ്രവർത്തനങ്ങൾ തടയേണ്ടത് കസ്റ്റംസ് അല്ലേ?
∙ തിരുവനന്തപുരം വിമാനത്താവളം കേന്ദ്ര സർക്കാരിന്റെ സമ്പൂർണ നിയന്ത്രണത്തിലല്ലേ?
∙ ബിജെപി അധികാരത്തിൽ വന്നതു മുതൽ തിരുവനന്തപുരം വിമാനത്താവളം സ്വർണക്കടത്തിന്റെ ഹബ്ബായത് എങ്ങനെ?
∙ സ്വർണക്കടത്ത് നിയന്ത്രിക്കുന്നതിൽ താങ്കളുടെ മന്ത്രിസഭയിലെ ഒരു സഹമന്ത്രിക്കു വ്യക്തിപരമായ നേതൃ പങ്കാളിത്തമുണ്ടെന്നത് അറിയാത്തതാണോ?
∙ സ്വർണക്കടത്തിനു തടസ്സം വരാതിരിക്കാൻ തിരുവനന്തപുരം എയർപോർട്ടിൽ സംഘപരിവാറുകാരായവരെ വിവിധ ചുമതലകളിൽ നിയമിച്ചതു ബോധപൂർവമല്ലേ?
∙ കള്ളക്കടത്തിനു പിടികൂടപ്പെട്ട ചിലരെ പ്രത്യേക താൽപര്യമെടുത്തു ഡപ്യൂട്ടേഷനിൽ തിരുവനന്തപുരത്ത് എത്തിച്ചതിനു പിന്നിൽ ആരാണു പ്രവർത്തിച്ചത്?
∙ അന്വേഷണം അമിത്ഷായ്ക്കു വേണ്ടപ്പെട്ടവരിൽ എത്തുന്നുവെന്നു കണ്ടപ്പോഴല്ലേ കേസിന്റെ ദിശ തിരിച്ചു വിട്ടത്?
∙ നയതന്ത്ര ബാഗേജല്ല എന്നു പറയാൻ പ്രതിയെ പ്രേരിപ്പിച്ച വ്യക്തി താങ്കളുടെ പാർട്ടിയുടെ ചാനലിന്റെ മേധാവിയല്ലേ?
∙ സ്വർണം കൊടുത്തയച്ച ആളെ 8 മാസമായി ചോദ്യം ചെയ്തോ?
∙ കള്ളക്കടത്ത് സ്വർണം വാങ്ങിയവരിലേക്ക് അന്വേഷണം എത്തിയോ?
∙ പ്രതിയെ മുഖ്യമന്ത്രിയുടെ പേരു പറയാൻ നിർബന്ധിക്കുന്നു എന്നുപറഞ്ഞ ശബ്ദരേഖ പുറത്തു വന്നതു ശ്രദ്ധയിലില്ലേ?
∙ ശബ്ദരേഖയിലുള്ളത് തന്റെ ശബ്ദമാണ് എന്ന് ഇതേ പ്രതി ജയിൽ അധികൃതർക്ക് എഴുതിക്കൊടുത്തത് അറിഞ്ഞിട്ടില്ലേ?