വിനോദിനിക്ക് വീണ്ടും നോട്ടിസ്: നേരിട്ടോ ചുമരിൽ പതിച്ചോ
Mail This Article
കൊച്ചി ∙ ഡോളർ കടത്തു കേസിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ സിപിഎം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്കു വീണ്ടും നോട്ടിസ് നൽകും. ഇത്തവണ വീട്ടിലെത്തി നേരിട്ടു നോട്ടിസ് കൈമാറുകയോ ആളില്ലെങ്കിൽ ചുമരിൽ പതിക്കുകയോ ചെയ്യാനാണ് ആലോചിക്കുന്നത്.
ചോദ്യം ചെയ്യലിനു കഴിഞ്ഞ ബുധനാഴ്ച എത്താൻ ആവശ്യപ്പെട്ടു വട്ടിയൂർക്കാവിലെ വീട്ടുവിലാസത്തിലേക്ക് റജിസ്റ്റേഡ് തപാലിൽ അയച്ച നോട്ടിസ്, ആളില്ലെന്ന കാരണത്താൽ മടങ്ങി. ഇ മെയിലായും നോട്ടിസ് നൽകിയെങ്കിലും ലഭിച്ചില്ലെന്നാണു വിനോദിനിയുടെ പ്രതികരണം.
അതേസമയം, സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഇന്നു ചോദ്യം ചെയ്യലിനെത്തില്ലെന്നാണു വിവരം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്കുള്ളതിനാൽ, എത്താൻ അസൗകര്യമുണ്ടെന്നു സ്പീക്കർ കസ്റ്റംസിനെ അറിയിച്ചിട്ടുണ്ട്. അടുത്ത തീയതി, സ്പീക്കറുടെ പ്രതികരണമനുസരിച്ചു തീരുമാനിക്കും.
English Summary: Notice to be issued to Vinodini again