ADVERTISEMENT

കോൺഗ്രസിനായി വെല്ലുവിളികൾ ഏറ്റെടുക്കാൻ മുരളീധരൻ മാത്രമേയുള്ളോ?

നേമത്ത് 2016 ൽ ബിജെപിയുടെ ഒ.രാജഗോപാലിനെ വിജയിപ്പിച്ചത് യുഡിഎഫ് ആണെന്ന ആക്ഷേപം സിപിഎം ഉന്നയിക്കുന്നു. സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുകയും എന്നെ സ്ഥാനാർഥിയാക്കുകയും ചെയ്തതിലൂടെ സിപിഎം ആരോപണത്തിന്റെ മുനയൊടിക്കുകയാണു ലക്ഷ്യം. ഇന്ത്യയിലും കേരളത്തിലും ബിജെപിയെ നേരിടുന്നത് കോൺഗ്രസ് ആണ്. ആരുമില്ലെങ്കിൽ നേമത്ത് മത്സരിക്കാമെന്നു പാർട്ടി നേതൃത്വത്തോട് ഞാൻ സൂചിപ്പിച്ചിരുന്നു.

നേമത്തെ വിജയപ്രതീക്ഷ?

ഉറച്ച ആത്മവിശ്വാസമുണ്ട്. നേമത്ത് കോൺഗ്രസിനെതിരെ ബിജെപിയും സിപിഎമ്മും തമ്മിൽ വോട്ടുകച്ചവടത്തിനുള്ള സാധ്യത തള്ളിക്കളയുന്നില്ല. ഇരുകക്ഷികളും കൈകോർത്താലും സാധാരണ ജനങ്ങളുടെ പിന്തുണയിൽ എനിക്കു വിശ്വാസമുണ്ട്. ബിജെപിയെ തോൽപിക്കാനായി 2016 ൽ വട്ടിയൂർക്കാവിൽ ഇടതുപക്ഷ വോട്ടുകളും എനിക്കു ലഭിച്ചു. അതു നേമത്തും ആവർത്തിക്കും.

എന്തു പ്രത്യേകതയാണു നേതൃത്വം താങ്കളിൽ കണ്ടത്?

നേമം തിരിച്ചുപിടിച്ച് കേരളത്തിലേക്കുള്ള ബിജെപിയുടെ പ്രവേശനം പൂർണമായി തടയുകയാണു കോൺഗ്രസിന്റെ ലക്ഷ്യം. സമീപത്തെ വട്ടിയൂർക്കാവിൽ 8 വർഷം എംഎൽഎയായിരിക്കെ ഞാൻ നടത്തിയ പ്രവർത്തനങ്ങൾ നേമത്തുകാർക്കു നന്നായി അറിയാം. എന്നെ നേമത്തു സ്ഥാനാർഥിയാക്കാനുള്ള ഒരു കാരണം അതായിരിക്കാം.

കഴിഞ്ഞ തവണ ഇരുപതിനായിരത്തിൽ താഴെ വോട്ടുകളാണു യുഡിഎഫ് സ്ഥാനാർഥിക്ക് നേമത്തു ലഭിച്ചത്.

നേമവുമായി കാര്യമായ ബന്ധമില്ലാത്ത ഘടകകക്ഷിയാണ് അവിടെ മത്സരിച്ചത്. ദുർബലനായ സ്ഥാനാർഥിയെ നിർത്തിയപ്പോൾ യുഡിഎഫിന്റെ പരമ്പരാഗത വോട്ടുകൾ ബിജെപിയിലേക്കു പോയി. ഇക്കുറി കൈപ്പത്തി ചിഹ്നത്തിൽ കോൺഗ്രസ് സ്ഥാനാർഥി വരുമ്പോൾ ചിത്രം മാറും. എന്തും നേരിടാനുള്ള മനക്കരുത്തുമായാണു ഞാൻ നേമത്തേക്കു പോകുന്നത്. ഇതൊരു യുദ്ധമാണ്; നേരിടാൻ തയാറാണ്.

കെ.കരുണാകരൻ ജയിച്ച മണ്ഡലം എന്നത് ആത്മവിശ്വാസം പകരുന്നുണ്ടോ?

കരുണാകരൻ എന്ന നേതാവിനോടു ജനങ്ങൾക്കുള്ള ഇഷ്ടവും കോൺഗ്രസിൽ അവർ അർപ്പിക്കുന്ന വിശ്വാസവുമാണ് എന്റെ കരുത്ത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com