ADVERTISEMENT

തിരുവനന്തപുരം ∙ ക്ഷേമപെൻഷൻ പ്രതിമാസം 1600 രൂപയിൽ നിന്ന് 5 വർഷം കൊണ്ട് 2500 രൂപയാക്കുമെന്ന് ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക. പാവപ്പെട്ട കുടുംബങ്ങളിലെ വീട്ടമ്മമാർക്കു പെൻഷൻ നൽകുന്ന പദ്ധതി തുടങ്ങുമെന്നും റബർ വിലസ്ഥിരതാ പദ്ധതി പ്രകാരം കിലോയ്ക്ക് 250 രൂപ ഉറപ്പുവരുത്തുമെന്നും വാഗ്ദാനമുണ്ട്. 40 ലക്ഷം പേർക്കാണ് തൊഴിൽ വാഗ്ദാനം.

പരമദരിദ്ര വിഭാഗത്തിലെ 45 ലക്ഷം കുടുംബങ്ങൾക്ക് ഒരു ലക്ഷം മുതൽ 15 ലക്ഷം രൂപ വരെ വികസന സഹായം. തീരദേശ വികസനത്തിന് 5000 കോടി രൂപയുടെ പാക്കേജ്. 2040 വരെ വൈദ്യുതി ക്ഷാമം ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താൻ 10,000 കോടി രൂപയുടെ ട്രാൻസ്ഗ്രിഡ് പദ്ധതി. വ്യവസായമേഖലയിൽ 10,000 കോടി നിക്ഷേപം കൊണ്ടുവരുമെന്നും 60,000 കോടിയുടെ അടിസ്ഥാനസൗകര്യ വികസനം നടപ്പാക്കുമെന്നുമാണ് ഉറപ്പ്.

5 വർഷം കൊണ്ട് നടപ്പാക്കാനുള്ള 50 ഇന പരിപാടികളിലായി 900 വാഗ്ദാനങ്ങളാണ് പ്രകടനപത്രികയിൽ. സർക്കാരിന് കയ്യടി നേടിക്കൊടുത്ത പദ്ധതികൾക്ക് ഊന്നൽ നൽകാനും വിമർശനമുണ്ടായ വിഷയങ്ങളിൽ തിരുത്തൽ വരുത്താനും പത്രികയിൽ ശ്രമിച്ചിട്ടുണ്ട്. ചില വാഗ്ദാനങ്ങൾ സർക്കാരിന്റെ അവസാന ബജറ്റിലെ പ്രഖ്യാപനങ്ങളുടെ ആവർത്തനമാണ്.

English Summary: LDF releases election manifesto for Kerala Assembly Election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com