ADVERTISEMENT

തിരുവനന്തപുരം ∙ ക്ഷേമ പെൻഷനുകൾ 3000 രൂപയായി വർധിപ്പിക്കുമെന്നും ശമ്പള കമ്മിഷൻ മാതൃകയിൽ ക്ഷേമ പെൻഷൻ കമ്മിഷൻ രൂപീകരിക്കുമെന്നും യുഡിഎഫിന്റെ തിരഞ്ഞെടുപ്പു പ്രകടന പത്രിക. പാവപ്പെട്ട കുടുംബങ്ങൾക്കു വർഷം 72,000 രൂപ (മാസം 6000 രൂപ) വരെ ഉറപ്പുവരുത്തുന്ന ന്യായ് പദ്ധതി നടപ്പാക്കും. രാഹുൽ ഗാന്ധിയുടെ വാഗ്ദാനമാണിത്. 40 മുതൽ 60 വയസ്സുവരെയുള്ള തൊഴിൽരഹിതരും ന്യായ് പദ്ധതിയിൽ ഉൾപ്പെടാത്തവരുമായ വീട്ടമ്മമാർക്കു മാസം 2000 രൂപ നൽകും.

മത്സ്യബന്ധന ബോട്ടുകൾ, കെഎസ്ആർടിസി അടക്കമുള്ള യാത്രാ ബസുകൾ, ഓട്ടോറിക്ഷ, ഉടമസ്ഥർ ഓടിക്കുന്ന ടാക്‌സികൾ എന്നിവയ്ക്കു സംസ്ഥാന നികുതിയിൽ നിന്ന് ഇന്ധന സബ്‌സിഡി ലഭ്യമാക്കും. തൊഴിൽരഹിതരായ ഒരു ലക്ഷം യുവതീയുവാക്കൾക്ക് ഇരുചക്ര വാഹന സബ്സിഡി. ഓട്ടോ, ടാക്‌സി തൊഴിലാളികൾക്ക് ഒറ്റത്തവണ 5000 രൂപ ലഭ്യമാക്കും. 

എല്ലാ വൈദ്യുതി ഉപയോക്താക്കൾക്കും ഓരോ ബില്ലിങ് സൈക്കിളിലും 100 യൂണിറ്റ് വൈദ്യുതി സൗജന്യം. എല്ലാവർക്കും പലവ്യഞ്ജനങ്ങൾ അടങ്ങിയ സൗജന്യ ഭക്ഷ്യ കിറ്റ്. എല്ലാ വെള്ള കാർഡുകാർക്കും 5 കിലോ സൗജന്യ അരി. അർഹരായവർക്കെല്ലാം മുൻഗണനാ റേഷൻ കാർഡ്. 

കാരുണ്യ വീണ്ടും വരും; വിളകൾക്ക് താങ്ങുവില

കാരുണ്യ പദ്ധതി പുനഃസ്ഥാപിക്കും. റബറിന് കിലോയ്ക്ക് 250 രൂപ താങ്ങുവില നൽകും. നെല്ലിന് 30 രൂപയും നാളികേരത്തിനു 40 രൂപയുമാക്കും. എല്ലാ നാണ്യവിളകൾക്കും ഉൽപാദനച്ചെലവ് കണക്കിലെടുത്തു താങ്ങുവില.

ശബരിമല നിയമം; 5 ലക്ഷം വീട്  

ശബരിമല വിശ്വാസികളുടെ ആശങ്ക അകറ്റാൻ ആചാര സംരക്ഷണത്തിനായി പ്രത്യേക നിയമം നടപ്പാക്കും. ലൈഫ് പദ്ധതിയിലെ അപാകത പരിഹരിച്ചു സമഗ്ര ഭവന പദ്ധതി. 5 ലക്ഷം പേർക്ക് വീട്. ലൈഫ് പദ്ധതിയിലെ അഴിമതി അന്വേഷിക്കും. 

Content Highlights: Kerala assembly election: UDF manifesto

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com