ADVERTISEMENT

കടലോരം മുതൽ മലയോരം വരെയുണ്ട് തൃക്കരിപ്പൂർ മണ്ഡലം. നിലവിൽവന്ന നാൾ മുതൽ ഇടത്തോട്ടു ചാഞ്ഞുനിൽക്കുന്ന മണ്ഡലത്തിലേക്കു ചിഹ്നമായ ട്രാക്ടറോടിച്ചു കയറാനാണ് യുഡിഎഫിനായി എം.പി. ജോസഫിന്റെ ശ്രമം.

തിരഞ്ഞെടുപ്പായതോടെ ഉറക്കം 3 – 4 മണിക്കൂറായി കുറഞ്ഞു. രാവിലെ 5.30 മുതൽ തുടങ്ങുന്ന ഫോൺവിളികൾ. ഏഴരയോടെ പ്രചാരണത്തിരക്കിലേക്ക്.

പരമാവധി വോട്ടർമാരെ നേരിട്ടു കണ്ടാണു വോട്ടഭ്യർഥന. ആവേശപ്രസംഗമല്ല, സിവിൽ സർവീസ് ഉദ്യോഗസ്ഥന്റെ ബുദ്ധിപൂർവമുള്ള ശാന്തമായ പ്രസംഗം. പദ്ധതികൾ എങ്ങനെ നേടിയെടുക്കാമെന്നുള്ള അറിവു മനസ്സിലാക്കി വോട്ടർമാർ തുണയ്ക്കുമെന്ന ഉറപ്പിലാണു സ്ഥാനാർഥി. പ്രാദേശിക വിഷയങ്ങളിലൂന്നിയുള്ള വോട്ടഭ്യർഥന. 

എറണാകുളത്ത് തൃപ്പൂണിത്തുറ സ്വദേശിയായ എം.പി. ജോസഫ് തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷനു സമീപമാണു താമസം.

ആദ്യ മത്സരത്തിന്റെ ആശങ്കകളൊന്നും സ്ഥാനാർഥിക്കില്ല. ‘ഭാര്യാപിതാവ് കെ. എം. മാണിയുൾപ്പെടെ അറിഞ്ഞാണ് വിരമിച്ച ശേഷം കോൺഗ്രസിൽ ചേർന്നത്. അദ്ദേഹത്തിന്റെ ജനകീയതയും എതിരാളികളെപ്പോലും സഹായിക്കാനുള്ള മനസ്സും ദൈവവിശ്വാസവും ഞാൻ മാതൃകയാക്കാറുണ്ട്. ജോസ് കെ.മാണിക്കും കെ.എം. മാണിയുടെ കുശാഗ്രബുദ്ധി വേണ്ടുവോളമുണ്ട്. സമ്മർദഘട്ടങ്ങളിലും നിയന്ത്രണം വിടാതെ പെരുമാറാൻ സാധിക്കുന്നതു രാഷ്ട്രീയത്തിൽ നേട്ടമാകും. ഞാൻ സ്ഥാനാർഥിയായതു പെട്ടെന്നാണ്. അതിനു ശേഷം പ്രചാരണത്തിരക്കായതിനാൽ സംസാരിക്കാൻ കഴിഞ്ഞില്ല.’

രണ്ടിലയും കേരള കോൺഗ്രസ് (എം) പാർട്ടിയും ആർക്കെന്ന് സുപ്രീം കോടതി വരെയെത്തിയ കേസിന്റെ വിധിവരുന്ന ദിവസമാണ് ജോസ് കെ.മാണി പാലായിൽ എൽഡിഎഫ് സ്ഥാനാർഥിയായി പത്രിക നൽകുന്നത്. വരണാധികാരിയുടെ ഓഫിസിലേക്കുള്ള യാത്രയിലാണ് അനുകൂല വിധി അറിയുന്നത്. പാർട്ടി ചെയർമാൻ എന്ന നിലയിൽ എല്ലാ യുദ്ധവും ജയിച്ച് പുതിയ തീരുമാനങ്ങളുമായി പാലായിലേക്ക് ഇറങ്ങുമ്പോൾ ജോസ് കെ. മാണി എപ്പോഴും പറയുന്നത് ഒരു കാര്യം: ‘‘അച്ചാച്ചൻ (കെ.എം.മാണി) ഇല്ലാതെ ആദ്യമായാണ് ഒരു തിരഞ്ഞെടുപ്പിനെ നേരിടുന്നത്.’’

വിശ്രമമില്ലാത്ത ദിനങ്ങളാണ് ജോസിന്. ഉറക്കം 2–3 മണിക്കൂ‍ർ മാത്രം. പുലർച്ചെ രണ്ടര–മൂന്നു മണിയോടെയാണ് ഉറക്കം. രാവിലെ 6ന് മുൻപ് എഴുന്നേൽക്കും. തുടർന്ന് 20 മിനിറ്റ് തനിച്ചു പ്രാർഥിക്കും. പോകാനിറങ്ങും മുൻപ് അമ്മ കുട്ടിയമ്മ, ഭാര്യ നിഷ, മക്കളായ പ്രിയങ്ക, ഋതിക, കെ.എം. മാണി ജൂനിയർ എന്നിവർക്കൊപ്പവും പ്രാർഥനയുണ്ട്.

മണ്ഡലത്തിലെ പരമാവധി വോട്ടർമാരെ നേരിൽ കാണാനാണ് ശ്രമം. കുറഞ്ഞ വാക്കുകളിലാണെങ്കിലും എല്ലാ സ്ഥലങ്ങളിലും സംസാരിക്കാനാണ് ആഗ്രഹം. 

ബഹളങ്ങളില്ലാതെ ഒഴുകുന്ന മീനച്ചിലാർ പോലെ ശാന്തതയുണ്ട് ആ വാക്കുകൾക്ക്. ചില വാക്കുകൾക്ക് ഊന്നൽ. മാണിസാറിനെക്കുറിച്ച് ഓർമപ്പെടുത്തൽ. അച്ഛനെ ‘സാർ’ എന്നു വിളിക്കുന്ന മകനെന്ന് എതിരാളികൾ ആക്ഷേപിക്കുമെങ്കിലും മറ്റു പാലാക്കാരെപ്പോലെ ജോസും അങ്ങനെയേ പറയൂ.

മുൻപ്: ഒരുമിച്ചായിരുന്നില്ലെങ്കിലും അളിയന്മാർ മുൻപും കേരള നിയമസഭയിൽ അംഗങ്ങളായിരുന്നിട്ടുണ്ട്. 

സി. അച്യുതമേനോൻ – വി.വി. രാഘവൻ 

പി.കെ. വാസുദേവൻ നായർ –  പി. ഗോവിന്ദപിള്ള

English Summary: Jose K. Mani and M.P. Joseph

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com