ADVERTISEMENT

കൊല്ലം∙ ആഴക്കടൽ മത്സ്യബന്ധനം സംബന്ധിച്ചു മുഖ്യമന്ത്രി പിണറായി വിജയനെ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയോടൊപ്പം ക്ലിഫ് ഹൗസിൽ ചെന്നു കണ്ടതായി  ഇഎംസിസി ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപകനും പ്രസിഡന്റുമായ ഷിജു എം.വർഗീസ് ആവർത്തിച്ചു. മന്ത്രിസഭയുടെ അംഗീകാരത്തിനു വേണ്ടി വ്യവസായ മന്ത്രിയെ കണ്ടു നിവേദനം നൽകിയിരുന്നതായും അദ്ദേഹം പറഞ്ഞു. 

മന്ത്രി മേഴ്സിക്കുട്ടിയമ്മയുമായി ന്യൂയോർക്കിലെ ഹോട്ടലിൽ 2019ൽ വിശദമായ ചർച്ച നടത്തി. ഫോമ ജനറൽ സെക്രട്ടറി ജോസ് ഏബ്രഹമാണു ചർച്ചയ്ക്കു വഴിയൊരുക്കിയത്. പദ്ധതിയുടെ രൂപരേഖ ഫിഷറീസ് വകുപ്പിൽ സമർപ്പിക്കാൻ മന്ത്രി ആവശ്യപ്പെട്ടു. തുടർന്നു മന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തി  ചർച്ച നടത്തി. പിന്നീടു നടന്ന ചർച്ചയിൽ മന്ത്രിക്കു പുറമേ പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാൽ, ഫിഷറീസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ഷിജു വർഗീസും അമേരിക്കക്കാരനായ സിഇഒ: ഡ്യുവാനെ ജെറൻസറും ചേർന്നു രൂപരേഖ സമർപ്പിച്ചപ്പോഴാണു മന്ത്രിയും ജ്യോതിലാലും ചേർന്നു ക്ലിഫ് ഹൗസിലേക്കു കൊണ്ടുപോയത്.  

തുടർനടപടിയുടെ ഭാഗമായി സംസ്ഥാന സർക്കാർ നടത്തിയ ആഗോള നിക്ഷേപ സംഗമത്തിൽ കെഎസ്ഐഡിസി എംഡി: എം.ജി. രാജമാണിക്യവുമായി ധാരണാപത്രം ഒപ്പിട്ടു.  2020 ഒക്ടോബർ 28നു സെക്രട്ടേറിയറ്റിലെ ഓഫിസിൽ വിശദപദ്ധതി രേഖയുടെ ആദ്യഭാഗം മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്കു കൈമാറി. സർക്കാരിന്റെ  സീൽ പതിച്ച് ഒരു പകർപ്പ് തിരിച്ചു നൽകി. 2021 ഫെബ്രുവരിയിൽ 2095 കോടി രൂപയുടെ ധാരണാപത്രം ഒപ്പിട്ടു. ഫെബ്രുവരി 3നു കെഎസ്ഐഡിസി 4 ഏക്കർ അനുവദിച്ചു കത്തു നൽകി. മന്ത്രിസഭയുടെ അംഗീകാരത്തിനായി ഫെബ്രുവരി 11നു വ്യവസായ മന്ത്രിക്കു നിവേദനം നൽകിയതോടെയാണു  പ്രതിപക്ഷം പദ്ധതി രാഷ്ട്രീയവൽക്കരിച്ചു ധാരണാപത്രങ്ങൾ ഇല്ലാതാക്കിയതെന്നു ഷിജു വർഗീസ് ആരോപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com