ADVERTISEMENT

ആലപ്പുഴ ∙ കായംകുളത്തെ യുഡിഎഫ് സ്ഥാനാർഥി അരിത ബാബുവിനെതിരായ എ.എം. ആരിഫ് എംപിയുടെ പരാമർശം വിവാദമായി. ‘ഇത് പാൽ സൊസൈറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പല്ല. പ്രാരാബ്ധമാണ് മാനദണ്ഡമെങ്കിൽ അതു പറയണം’ എന്നായിരുന്നു എംപിയുടെ വാക്കുകൾ. അരിതയുടെ കുടുംബം പാൽ വിറ്റ് ഉപജീവനം നടത്തുന്നത് യുഡിഎഫ് പ്രചരിപ്പിക്കുന്നു എന്ന് ആരോപിച്ചാണ് എംപി ഇങ്ങനെ പറഞ്ഞത്. കഴിഞ്ഞ ദിവസം കായംകുളത്ത് എൽഡിഎഫ് നടത്തിയ വനിതാ സംഗമത്തിലെ എംപിയുടെ പ്രസംഗത്തിന്റെയും അതു കേട്ട് കയ്യടിക്കുന്ന സദസ്സിന്റെയും വിഡിയോ വ്യാപകമായി പ്രചരിച്ചു. എൽഡ‍ിഎഫ് സ്ഥാനാർഥി ഉൾപ്പെടെ വേദിയിലുണ്ടായിരുന്നു.അരിതയെ ആക്ഷേപിച്ച ആരിഫ് പ്രസ്താവന പിൻവലിച്ചു മാപ്പു പറയണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. 

എംപിയുടെ പ്രസംഗത്തെ വിമർശിച്ച് സാഹിത്യകാരൻ എൻ.എസ്. മാധവൻ ട്വീറ്റ് ചെയ്തു. ‘ആരിഫിന്റെ വിജയരാഘവൻ നിമിഷം’ എന്നാണ് ട്വീറ്റ്. രമ്യ ഹരിദാസിനെതിരെ എ. വിജയരാഘവൻ ലോക്സഭാ തിരഞ്ഞെടുപ്പുകാലത്തു നടത്തിയ പരാമർശത്തെ ധ്വനിപ്പിച്ചാണ് ട്വീറ്റ്.

ക്ഷീരകർഷകന്റെ വീട്ടിലെ കുട്ടിക്കു പാൽ സൊസൈറ്റിയിലേക്കു മത്സരിക്കാനേ യോഗ്യതയുള്ളൂ, നിയമസഭയിലേക്കോ പാർലമെന്റിലേക്കോ മത്സരിക്കാൻ യോഗ്യതയില്ലെന്നാണ് തൊഴിലാളിവർഗ പാർട്ടി പറയുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ  കുറ്റപ്പെടുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com