നേതാക്കളെ കാത്ത് വിഐപി ബൂത്തുകൾ
Mail This Article
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയൻ പിണറായി ആർസി അമല ബേസിക് യുപി സ്കൂളിലെ 161–ാം നമ്പർ ബൂത്തിൽ രാവിലെ 8ന് വോട്ട് രേഖപ്പെടുത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാവിലെ ഹരിപ്പാട് മണ്ണാറശാല യുപി സ്‌കൂളിലെ ബൂത്ത് നമ്പർ 51 ലാണു വോട്ട് ചെയ്യുന്നത്.
മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ ഇക്കുറി വോട്ട് ചെയ്യില്ല. അദ്ദേഹത്തിന് ആലപ്പുഴ പുന്നപ്രയിലെ ബൂത്തിലാണു വോട്ട്. മണ്ഡലത്തിൽ താമസമില്ലാത്തതിനാൽ തപാൽ വോട്ടും ചെയ്യാനായില്ല.
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ രാവിലെ 8നു വടകര ചോമ്പാല എൽപി സ്‌കൂളിലെ ബൂത്ത് നമ്പർ 18ലും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രാവിലെ 9.30നു പുതുപ്പള്ളി ജോർജിയൻ പബ്ലിക് സ്‌കൂളിലെ 126-ാം ബൂത്തിലും വോട്ട് രേഖപ്പെടുത്തും.
കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ.ആന്റണിയും യുഡിഎഫ് കൺവീനർ എം.എം.ഹസനും തിരുവനന്തപുരം ജഗതി യുപി സ്കൂളിലെ 92-ാം ബൂത്തിൽ വോട്ട് രേഖപ്പെടുത്തും.
എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ തൃശൂർ കേരളവർമ കോളജിലെ ബൂത്തിൽ രാവിലെ 7.30ന് എത്തും. സിപിഎം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണനു കോടിയേരി ജൂനിയർ ബേസിക് സ്‌കൂളിലെ 110 ാം നമ്പർ ബൂത്തിലാണ് വോട്ട്. പൊളിറ്റ്ബ്യൂറോ അംഗങ്ങളായ എം.എ.ബേബി തിരുവനന്തപുരം പുത്തൻചന്ത ഗവ. യുപി സ്കൂളിൽ രാവിലെ 10.30നും എസ്.രാമചന്ദ്രൻ പിള്ള പിഎംജി സിറ്റി സ്കൂളിൽ രാവിലെ 11നും വോട്ട് രേഖപ്പെടുത്തും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ കോട്ടയത്തു കാനം കൊച്ചുകാഞ്ഞിരപ്പാറ ഗവ: എൽ. പി.എസിൽ രാവിലെ 10 മണിയോടെ വോട്ട് രേഖപ്പെടുത്തും.