മലമ്പുഴയിലും പാലക്കാട്ടും കോൺഗ്രസ്–ബിജെപി ഒത്തുകളി നടന്നതായി എ.കെ. ബാലൻ
Mail This Article
പാലക്കാട് ∙ മലമ്പുഴ, പാലക്കാട് മണ്ഡലങ്ങളിൽ കോൺഗ്രസ് – ബിജെപി ഒത്തുകളി നടന്നതായി മന്ത്രി എ.കെ. ബാലൻ. ഒറ്റപ്പാലം, നെന്മാറ, തൃത്താല മണ്ഡലങ്ങളിലും ഇവർ ധാരണയുണ്ടാക്കിയതായി സംശയിക്കുന്നു.
ഡിസിസിയും ഹൈക്കമാൻഡും അറിയാതെയാണു മലമ്പുഴ ആദ്യം ഭാരതീയ നാഷനൽ ജനതാദളിനു കോൺഗ്രസ് നൽകിയത്. പാർട്ടിയുടെ നേതാവ് ജോൺ ജോണിനോടു ചോദിക്കാതെയാണു സീറ്റ് അവർക്ക് അനുവദിച്ചത്. നടപടി വിവാദമായ ശേഷമാണ് ഇപ്പോഴത്തെ സ്ഥാനാർഥി എത്തുന്നത്.
കഴിഞ്ഞ തവണ ബിജെപിക്കു കോൺഗ്രസ് ഈ മണ്ഡലത്തിൽ 20,000 വോട്ടുകൾ മറിച്ചുകൊടുത്തതായി മന്ത്രി ആരോപിച്ചു. ഇത്തവണയും കോൺഗ്രസ് ബിജെപിയെ സഹായിച്ച്, വോട്ടുമറിച്ചു. കോൺഗ്രസ് ബിജെപിക്കു വിജയം ഉറപ്പുനൽകിയതുകൊണ്ടാണു പാലക്കാട് മണ്ഡലത്തിൽ ഇ. ശ്രീധരൻ സ്ഥാനാർഥിയായി എത്തുന്നത്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയാകുമെന്നു ശ്രീധരൻ പറയുന്നതിന്റെ കാരണം കോൺഗ്രസ്– ബിജെപി ധാരണയാണെന്നും ബാലൻ ആരോപിച്ചു.
English Summary: AK Balan's allegations against BJP, Congress