ADVERTISEMENT

പന്മന (കൊല്ലം) ∙ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ സമാധി വാർഷികം പന്മന ആശ്രമത്തിൽ പ്രാർഥനാദിനമായി ആചരിച്ചു. കോവിഡ് പശ്ചാത്തലത്തിൽ സമ്മേളനവും അനുസ്മരണച്ചടങ്ങുകളും പൂർണമായും ഒഴിവാക്കി. പന്മനമനയിൽ ബാലഭട്ടാരക വിലാസം സംസ്കൃത ഗവ.ഹയർസെക്കൻഡറി സ്കൂൾ വളപ്പിലെ ചട്ടമ്പിസ്വാമി സമാധിമണ്ഡപത്തിൽ രാവിലെ ഗുരുപൂജ നടത്തി.  കിടങ്ങന്നൂർ വിജയാനന്ദാശ്രമം മഠാധിപതി സ്വാമി ശിവാനന്ദ കാർമികത്വം വഹിച്ചു.

ആശ്രമത്തിലെ ചട്ടമ്പിസ്വാമി പ്രതിമയ്ക്കു മുന്നിൽ ഡോ. വിജയൻ തന്ത്രി ദീപം തെളിച്ചു. കലശാഭിഷേകം, കലശപൂജ എന്നിവയും നടത്തി. 

സമാധിമണ്ഡപത്തിൽനിന്നു പൂജാകർമങ്ങൾക്കുശേഷം ദിവ്യജ്യോതി വൈകിട്ടു പന്മന ആശ്രമാചാര്യൻ സ്വാമി നിത്യസ്വരൂപാനന്ദയുടെ നേതൃത്വത്തിൽ ഘോഷയാത്രയായി ആശ്രമത്തിലെത്തിച്ചു ഡോ. വിജയൻ തന്ത്രിക്കു കൈമാറി. 

ദേവമഠം വിഷ്ണുശർമ, എം.ഗിരീഷ്കുമാർ, സമാധി ക്ഷേത്രം മേൽശാന്തി താമരമഠം നാരായണൻ നമ്പൂതിരി, ശാന്തി മഹേഷ് എന്നിവരുടെ കാർമികത്വത്തിൽ ദിവ്യജ്യോതി സമർപ്പണം, കളഭാഭിഷേകം, ശ്വേതപുഷ്പാഭിഷേകം എന്നിവ നടത്തി.

Content Highlights: Chattambi Swami death anniversary

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com