ADVERTISEMENT

പാനൂർ (കണ്ണൂർ)∙ യൂത്ത്‍ലീഗ് പ്രവർത്തകൻ മുക്കിൽപീടികയിൽ പാറാൽ മൻസൂർ കൊല്ലപ്പെട്ട കേസിൽ അഞ്ചാം പ്രതി പുല്ലുക്കര കായത്തീന്റെ പറമ്പത്ത്  സുഹൈൽ (32)  കീഴടങ്ങി. ഡിവൈഎഫ്ഐ പെരിങ്ങളം മേഖലാ ട്രഷററും സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗവുമായ സുഹൈൽ തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത്. മൻസൂറും സഹോദരൻ മുഹ്സിനും ആക്രമിക്കപ്പെട്ട ദിവസം ലീഗ് പ്രവർത്തകർക്കെതിരെ പ്രകോപനപരമായ വാട്സാപ്പ് സ്റ്റാറ്റസ് ഇട്ടതു സുഹൈലായിരുന്നു. ‘മുസ്‌ലിം ലീഗിന്റെ ചെന്നായക്കൂട്ടങ്ങളേ, നിങ്ങൾ ഈ ദിവസം വർഷങ്ങളോളം ഓർത്തുവയ്ക്കും, ഉറപ്പ്’ എന്നായിരുന്നു സ്റ്റാറ്റസ്. ഇതിനു പിന്നാലെയാണ് മൻസൂറിന്റെ കൊലപാതകത്തിലേക്കു നയിച്ച അക്രമമുണ്ടായത്.

നിയമ വ്യവസ്ഥയ്ക്ക് മുന്നിലേക്ക് വരികയാണെന്നും അവിടെ നിരപരാധിത്വം തെളിയിക്കുമെന്നും ഇന്നലെ അഞ്ചുമണിയോടെ  ഫെയ്സ്ബുക്ക് പോസ്റ്റിട്ടശേഷമാണു സുഹൈൽ കോടതിയിൽ ഹാജരായത്. മൻസൂറും പിതാവുമായും അടുത്ത ബന്ധമുണ്ടെന്നും മൻസൂർ ആക്രമിക്കപ്പെട്ട സ്ഥലത്തുപോലും താനില്ലായിരുന്നെന്നും ഫെയ്സ് ബുക്ക് പോസ്റ്റിൽ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com