ADVERTISEMENT

ആലപ്പുഴ ∙ അറസ്റ്റിലായ സനു മോഹനു സാമ്പത്തികബാധ്യത എങ്ങനെയുണ്ടായി എന്നു പൊലീസ് അന്വേഷിക്കണമെന്നു ഭാര്യ രമ്യയുടെ ബന്ധുക്കൾ. തങ്ങൾക്കു ലഭിച്ച വിവരമനുസരിച്ചു സനുവിനു മാസം കുറഞ്ഞത് ഒരുലക്ഷം രൂപ ലാഭമുണ്ടായിരുന്ന ബിസിനസ് ആയിരുന്നെന്നും ബന്ധുക്കൾ പറയുന്നു. 

പൊലീസ് ഇതുവരെ ചോദ്യം ചെയ്യാനോ വിവരങ്ങളറിയാനോ രമ്യയെ വിളിപ്പിച്ചിട്ടില്ല. സനു മോഹന്റെ മൊഴിയെക്കുറിച്ചും വ്യക്തമായി അറിയില്ലെന്നും ഇക്കാര്യത്തിൽ വ്യക്തത വന്നശേഷമേ രമ്യ ഉൾപ്പെടെ പ്രതികരിക്കൂ. ഭാര്യയ്ക്കോ മറ്റുള്ളവർക്കോ സനുവിന്റെ സാമ്പത്തിക ഇടപാടുകളോ പ്രശ്നങ്ങളോ അറിയില്ലായിരുന്നു. 

നാട്ടിലുള്ള ബന്ധുക്കളുമായി ആറുമാസം മുൻപു മാത്രമാണു സനു മോഹൻ അടുപ്പം കാണിക്കുന്നത്. വർഷങ്ങളായി നാട്ടിൽ താമസമില്ലാത്തതിനാൽ തങ്ങൾക്കും കാര്യമായ അറിവില്ലെന്നും ഇവർ പറയുന്നു. കുഞ്ഞിന്റെ മരണവും സനുവിന്റെ തിരോധാനവും കാരണം മാനസികമായി തകർന്ന നിലയിലാണു രമ്യയെന്നും ബന്ധുക്കൾ പറഞ്ഞു.

English Summary: Complaint against Sanu Mohan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com